ബാലതാരമായെത്തി മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന മഞ്ജിമ മോഹന്‍ പിന്നീട് നായികയായപ്പോള്‍ തമിഴകത്താണ് കൂടുതല്‍ ജനപ്രീതി നേടിയത്. ഒരു വടക്കന്‍ സെല്‍ഫി എന്ന മലയാള ചിത്രത്തിലൂടെയാണ് നായികയായി തുടക്കം.
ഛായാഗ്രഹകനായ അച്ഛന്‍ വിപിന്‍ മോഹന്റെ സിനിമാ ബന്ധങ്ങളാണ് മഞ്ജിമയും കുട്ടിക്കാലത്ത് തന്നെ സിനിമയില്‍ അഭിനയിച്ച് തുടങ്ങാന്‍ കാരണം. പഠനത്തില്‍ ശ്രദ്ധ കൊടുത്ത് തുടങ്ങിയശേഷമാണ് മഞ്ജിമ അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തത്. തമിഴ് നടന്‍ ഗൗതം കാര്‍ത്തിക്കാണ് മഞ്ജിമയുടെ ഭര്‍ത്താവ്.
ഒരു വടക്കന്‍ സെല്‍ഫി എന്ന സിനിമയുമായി ബന്ധപ്പെട്ട ട്രോളുകളെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. അതിലെ ക്ലൈമാക്‌സ് സീന്‍ വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. എന്നാല്‍ ചെറിയ കളിയാക്കലുകളാണ് പ്രതീക്ഷിച്ചത് എന്നാണ് താരം പറയുന്നത്. എന്നാല്‍ അതിനപ്പുറമായിരുന്നു ആ സീനിന്റെ സമയത്ത് ജനങ്ങളില്‍ നിന്നും ഉണ്ടായ റിയാക്ഷന്‍. ചത്താല്‍ മതിയെന്ന് വരെ അന്ന് അവിടെ വെച്ച് തോന്നി. സംവിധായകന്‍ പറഞ്ഞതാണ് ഞാന്‍ ചെയ്തത്. ആ സംഭവം പിന്നീട് എനിക്ക് ഒരു ട്രോമയായി. കോണ്‍ഫിഡന്‍സിനെ പോലും ബാധിച്ചു എന്നും മഞ്ജിമ പറയുന്നു.
സാഗര് ഏലിയാസ് ജാക്കിക്കു ശേഷം മോഹന്ലാലും അമല്…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ധന്യ മേരി…
ബോളിവുഡിലെ എക്കാലത്തെയും പ്രിയങ്കരനായ താരമാണ് ഷാരൂഖ് ഖാന്.…
സോഷ്യല് മീഡിയയില് ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
നടന്‍ ബാലയുടെ രണ്ടാം ഭാര്യയാണ് എലിസബത്ത്. ഒരു…