മലയാളികളുടെ നായിക സങ്കല്‍പ്പങ്ങളെ തകര്‍ത്തെറിഞ്ഞ താരമാണ് സായി പല്ലവി. അല്‍ഫോണ്‍സ് പുത്രന്റെ പ്രേമം എന്ന സിനിമയിലൂടെയാണ് സായി പല്ലവി മലയാളത്തിലേക്ക് അരങ്ങേറിയത്. ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥി കൂടിയാണ് സായി പല്ലവി. അതിനിന്നുമാണ് താരം അഭിനയലോകത്തേക്ക് എത്തിയത്. നിരവധി അന്യഭാഷ ചിത്രങ്ങളുടെ ഭാഗമാകാനും താരത്തിന് സാധിച്ചു.
ഇപ്പോള്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ മറ്റ് നടിമാരെ സായി പല്ലവി പിന്നിലാക്കും എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. നയന്‍താരയ്ക്കാണ് പ്രധാന വെല്ലുവിളി. ജവാന്‍ എന്ന ബോളിവുഡ് പടത്തിലൂടെ ഉത്തരേന്ത്യയിലും തന്റെ സാന്നിധ്യം രേഖപ്പെടുത്തിയ നയന്‍താര, 1,000 കോടി രൂപ വരുമാനം ഉണ്ടാക്കിയ ഈ പടത്തിന് ശേഷം ഇപ്പോള്‍ ഒരു പടത്തിന് 10 മുതല്‍ 12 കോടി വരെ ആവശ്യപ്പെടുന്നു എന്നാണ് വിവരം.
അമരാന്‍ (300 കോടി), തണ്ടെല്‍ (100 കോടി) എന്നീ പടങ്ങളുടെ വിജയത്തിലൂടെ സായി പല്ലവിയുടെ മാര്‍ക്കറ്റ് മൂല്യം വന്‍ തോതില്‍ ഉയര്‍ന്നിരിക്കുകയാണ്. തണ്ടെലിന് 10 കോടി വേതനം സായി വാങ്ങിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇത് ഏതാണ്ട് നായക നടന്റെ ശമ്പളത്തിന്റെ പകുതിയെങ്കിലും വരും എന്നും റിപ്പോര്‍ട്ടുണ്ട്.
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പ്രിയ വാര്യര്‍.…
സാരിയില്‍ അതീവ സുന്ദരിയായി റിമ കല്ലിങ്കല്. സ്ലീവ്…
അന്തരിച്ച കലാകാരന് രേണു സുധിയുടെ ഒരു വീഡിയോ…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നീരജ് മാധവ്.…
മലയാളത്തില് അമ്മ വേഷങ്ങളിലൂടെ പ്രിയങ്കരിയായ താരമാണ് ശോഭ…