Mohanlal - Empuraan
എമ്പുരാന്‍ പൊളിറ്റിക്കല്‍ ഡ്രാമയെന്ന് റിപ്പോര്‍ട്ട്. ലൂസിഫറിന്റെ അവസാനത്തില്‍ ജതിന്‍ രാംദാസ് (ടൊവിനോ തോമസ്) മുഖ്യമന്ത്രിയാകുന്ന രംഗം കാണിക്കുന്നുണ്ട്. ജതിന്‍ തിരഞ്ഞെടുപ്പിനെ നേരിടുന്നതും കേരള രാഷ്ട്രീയത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളി / ഖുറേഷി അബ്രാം ഇടപെടുന്നതുമായി രംഗങ്ങള്‍ എമ്പുരാനില്‍ ഉണ്ടെന്നാണ് സൂചന. അതോടൊപ്പം സ്റ്റീഫന്റെ ‘ഭൂതകാല’ത്തെ അനാവരണം ചെയ്യുന്നതിലും സിനിമ ഫോക്കസ് ചെയ്തിരിക്കുന്നു. മൂന്നാം ഭാഗത്തേക്കുള്ള സൂചനയും എമ്പുരാനില്‍ ഉണ്ടാകും.
ഏകദേശം മൂന്ന് മണിക്കൂറാണ് സിനിമയുടെ ദൈര്‍ഘ്യം. U/A സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിനു ലഭിച്ചിരിക്കുന്നത്. എമ്പുരാന്റെ ആദ്യ ഭാഗമായ ലൂസിഫറും മൂന്ന് മണിക്കൂറിനടുത്ത് ദൈര്‍ഘ്യമുണ്ടായിരുന്നു.
മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം മാര്‍ച്ച് 27 നു വേള്‍ഡ് വൈഡായി റിലീസ് ചെയ്യും.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ധന്യ മേരി…
ബോളിവുഡിലെ എക്കാലത്തെയും പ്രിയങ്കരനായ താരമാണ് ഷാരൂഖ് ഖാന്‍.…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
നടന്‍ ബാലയുടെ രണ്ടാം ഭാര്യയാണ് എലിസബത്ത്. ഒരു…