പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശാലു മേനോന്‍. സീരിയലിലൂടെയാണ് താരം ഏവര്‍ക്കും പ്രിയങ്കരിയായി മാറിയത്. മികച്ചൊരു നര്‍ത്തകിയും മോഡലും കൂടിയാണ് ശാലു. സ്വന്തമായി നൃത്തവിദ്യാലയവും ശാലുവിനുണ്ട്.1998 ല്‍ ബ്രിട്ടീഷ് മാര്‍ക്കറ്റ് എന്ന ചിത്രത്തിലൂടെയാണ് ശാലുവിന്റെ സിനിമാ അരങ്ങേറ്റം. കവര്‍ സ്റ്റോറി, കാക്കക്കുയില്‍, വക്കാലത്ത് നാരായണന്‍കുട്ടി, മകള്‍ക്ക്, കിസാന്‍, ഇത് പതിരാമണല്‍ എന്നിവയാണ് ശാലുവിന്റെ ചിത്രങ്ങള്‍.
സോളാര്‍ കേസില്‍ കുടുങ്ങി ശാലു അറസ്റ്റിലായതൊക്കെ വലിയ വാര്‍ത്തയായിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് ശാലുവിന് അവസരങ്ങളും നഷ്ടമായി. എന്നാല്‍ നൃത്തത്തിലും സീരിയലുകളിലും സജീവമായി, ഒരു തിരിച്ചുവരവ് നടത്താനും വിവാദങ്ങളെ അതിജീവിക്കാനും താരത്തിന് സാധിച്ചു. അതേക്കുറിച്ച് സംസാരിക്കുകയാണ് ശാലു മേനോന്‍.
ഒരു പ്രശ്‌നം വരുമ്പോള്‍ കൂടെ നില്‍ക്കുന്നവരാണ് നമ്മളോട് സ്‌നേഹം ഉള്ളവര്‍. ഈ സംഭവത്തിനു ശേഷം പലരും എന്നെ ഒഴിവാക്കി. 12 വര്‍ഷം കഴിഞ്ഞു പ്രശ്‌നങ്ങള്‍ കഴിഞ്ഞിട്ട്. പക്ഷെ ഇപ്പോഴും എന്നെ ഒഴിവാക്കി നിര്‍ത്തുന്നവര്‍ ധാരാളം ഉണ്ട്. എന്റെ വിദ്യാര്‍ത്ഥികള്‍ ഒക്കെ എനിക്ക് വലിയ പിന്തുണയാണ് തന്നത് എന്നും ശാലു പറയുന്നു.
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പ്രിയ വാര്യര്‍.…
സാരിയില്‍ അതീവ സുന്ദരിയായി റിമ കല്ലിങ്കല്‍. സ്ലീവ്…
അന്തരിച്ച കലാകാരന് രേണു സുധിയുടെ ഒരു വീഡിയോ…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നീരജ് മാധവ്.…
മലയാളത്തില്‍ അമ്മ വേഷങ്ങളിലൂടെ പ്രിയങ്കരിയായ താരമാണ് ശോഭ…