Mohanlal - Empuraan
എമ്പുരാനെ തൊട്ടുകളിച്ച് നിര്‍മാതാക്കളുടെ സംഘടന. എമ്പുരാന്‍ തിയറ്ററുകളിലെത്തുന്ന മാര്‍ച്ച് 27 നു കേരളത്തില്‍ സൂചന സിനിമ സമരം നടത്താനാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ നീക്കം. ജൂണ്‍ ഒന്ന് മുതല്‍ പ്രഖ്യാപിച്ചിരിക്കുന്ന അനിശ്ചിതകാല സിനിമാ സമരത്തിനു മുന്നോടിയായാണ് ഇത്.
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘എമ്പുരാന്‍’ ആന്റണി പെരുമ്പാവൂരാണ് നിര്‍മിക്കുന്നത്. ആന്റണിയുമായി അഭിപ്രായ ഭിന്നതയുള്ള നിര്‍മാതാവും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റുമായ ജി.സുരേഷ് കുമാറാണ് എമ്പുരാനെതിരായ നീക്കത്തിനു പിന്നിലെന്നാണ് റിപ്പോര്‍ട്ട്.
മലയാളത്തിലെ ഏറ്റവും വലിയ സിനിമയായാണ് ‘എമ്പുരാന്‍’ തിയറ്ററുകളിലെത്തുന്നത്. ഏകദേശം 100 കോടിക്കു മുകളില്‍ ചെലവിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഭീമമായ ചെലവില്‍ പുറത്തിറങ്ങുന്ന സിനിമയുടെ ആദ്യദിനം തന്നെ സിനിമാ സമരം നടത്തിയാല്‍ അത് ആന്റണി പെരുമ്പാവൂരിനു വലിയ തിരിച്ചടിയാകും. ഇത് മുന്നില്‍ കണ്ടാണ് നിര്‍മാതാക്കളുടെ സംഘടനയുടെ നീക്കം.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റെബ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശാലിന്. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷ. ഇന്‍സ്റ്റഗ്രാമിലാണ്…
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്ക്കും…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…