Mohanlal and Antony
നിര്‍മാതാവും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റുമായ ജി.സുരേഷ് കുമാറിനെതിരായ ഫെയ്സ്ബുക്ക് പോസ്റ്റ് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പിന്‍വലിച്ചു. ഫെബ്രുവരി 13 നു ആന്റണി പെരുമ്പാവൂര്‍ പോസ്റ്റ് ചെയ്ത നീണ്ട കുറിപ്പ് ഇപ്പോള്‍ ഫെയ്സ്ബുക്കില്‍ കാണാനില്ല. ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നോട്ടീസിനു പിന്നാലെയാണ് ആന്റണി പെരുമ്പാവൂര്‍ ഫെയ്സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചിരിക്കുന്നത്.
ആന്റണി പെരുമ്പാവൂരുമായി ഫിലിം ചേംബര്‍ പ്രസിഡന്റ് ബി.ആര്‍.ജേക്കബ് ചര്‍ച്ച നടത്തി. എമ്പുരാന്‍ സിനിമയുടെ ബജറ്റുമായി ബന്ധപ്പെട്ട് സുരേഷ് കുമാര്‍ നടത്തിയ പരാമര്‍ശമാണ് തനിക്ക് വിഷമമുണ്ടാക്കിയതെന്ന് ആന്റണി പെരുമ്പാവൂര്‍ ബി.ആര്‍.ജേക്കബിനെ അറിയിച്ചു. ബജറ്റ് വിവാദത്തില്‍ വ്യക്തത വന്നെന്നും സംഘടനകള്‍ തമ്മിലുള്ള തര്‍ക്കം ഉടന്‍ തീരുമെന്നും ബി.ആര്‍.ജേക്കബ് അറിയിച്ചു.
അതേസമയം ആന്റണി പെരുമ്പാവൂര്‍ ഫെയ്സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചത് ഭീരുത്വമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരിക്കുന്ന വിമര്‍ശനം. മോഹന്‍ലാലും പൃഥ്വിരാജും അടക്കം ഷെയര്‍ ചെയ്ത പോസ്റ്റാണ് ആന്റണി പിന്‍വലിച്ചത്.
ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന ചിത്രരത്തില്‍ ജയറാമിന്റെ നായികയായിട്ട്…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
ബിഗ് ബോസ് മലയാളം സീസണ്‍ മൂന്നിലൂടെ എല്ലാവര്‍ക്കും…
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…
മമ്മൂട്ടിയെക്കുറിച്ച് കുറിപ്പുമായി നടന്‍ ചന്തു. ചന്തുവിന്റെ കുറിപ്പ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ. ഇന്‍സ്റ്റഗ്രാമിലാണ്…