Categories: latest news

വിവാഹത്തിന്റെ പേരില്‍ ഭര്‍ത്താവും താനും വലിയ സൈബര്‍ ആക്രമണം നേരിട്ടു: പ്രിയാ മണി

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയ സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം പ്രിയാമണി അഭിനയിച്ചിട്ടുണ്ട്. തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലും പ്രിയാമണി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

ബാംഗ്ലൂരില്‍ ജനിച്ചുവളര്‍ന്ന പ്രിയാമണി, ചലച്ചിത്രരംഗത്തു വരുന്നതിനുമുമ്പ്, മോഡലിംഗ് രംഗത്തു പ്രവര്‍ത്തിച്ചിരുന്നു. 2002ല്‍ തെലുങ്കു ചലച്ചിത്രമായ എവാരെ അട്ടഗാഡും (2003) എന്ന ചിത്രത്തിലെ നായികയായി അരങ്ങേറ്റംനടത്തിയെങ്കിലും ഈച്ചിത്രം ബോക്‌സോഫീസില്‍ പരാജയപ്പെട്ടു.

ഇപ്പോള്‍ വിവാഹത്തിന്റെ പേരില്‍ നേരിടേണ്ട വന്ന സൈബര്‍ ആക്രമണത്തെക്കുറിച്ചാണ് താരം പറയുന്നത്. ഒരു അന്യമതസ്ഥനെയാണ് താരം വിവാഹം ചെയ്തത്. എന്നോട് സ്‌നേ??ഹമുണ്ടെന്ന് കരുതിയ പ്രേക്ഷകര്‍ക്ക് വേണ്ടി ഈ സന്തോഷ വാര്‍ത്ത പങ്കുവെക്കാമെന്നാണ് ഞാന്‍ കരുതിയത്. സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്റ്റിട്ടു. എന്റെ എന്‍?ഗേജ്‌മെന്റാണ്, ജീവിതത്തിലെ സന്തോഷകരമായ ദിവസമാണിതെന്ന് പറഞ്ഞു. പെട്ടെന്ന് അനാവശ്യമായ വിദ്വേഷം വന്നു. ലൗ ജിഹാദ് എന്ന ആരോപണം വന്നു. നാളെ നിങ്ങള്‍ക്ക് ജനിക്കുന്ന കുട്ടി ഐഎസില്‍ പോകുമെന്നൊക്കെ പരിധി വിട്ട് കമന്റുകള്‍ വന്നെന്ന് പ്രിയാമണി ചൂണ്ടിക്കാട്ടി. തന്നെ ഇത് മാനസികമായി ബാധിച്ചിരുന്നെന്നും പ്രിയാമണി പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

ഗ്ലാമറസ് പോസുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

5 hours ago

പരാജയം തളര്‍ത്തിയോ? മറുപടിയുമായി നാഗചൈതന്യ

സൗത്ത് ഇന്ത്യന്‍ സിനിമാരംഗത്ത് ആരാധകര്‍ ഏറെയുള്ള നടനാണ്…

5 hours ago

വിജയ്ക്ക് 603 കോടി ആസ്തി; പുതിയ വിവരം പുറത്ത്

സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തി നടനും തമിഴക വെട്രി…

5 hours ago

ദുല്‍ഖര്‍ സല്‍മാനുമായി എന്താണ് പ്രശ്‌നം? ടോവിനോ പറയുന്നു

പുതിയ ചിത്രം പള്ളിച്ചട്ടമ്പിയുടെ പ്രൊമോഷന്റെ തിരക്കിലാണ് ടൊവിനോ…

6 hours ago

മനോഹരിയായി അനുശ്രീ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

അതിസുന്ദരായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago