ചുരുങ്ങിയകാലം കൊണ്ട് സിനിമയില്‍ നല്ല വേഷങ്ങള്‍ ചെയ്യാന്‍ സാധിച്ച താരമാണ് ഉണ്ണി മുകുന്ദന്‍. 2002ലെ മലയാളം സിനിമയായ നന്ദനത്തിന്റെ തമിഴ് റീമേക്കായ സീദന്‍ എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദന്റെ സിനിമാ പ്രവേശനം. 2011ല്‍ റിലീസായ ബോംബേ മാര്‍ച്ച് 12 എന്ന സിനിമയിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് നിരവധി അവാര്‍ഡുകള്‍ ലഭിച്ചു.
തുടര്‍ന്ന് ബാങ്കോക്ക് സമ്മര്‍, തത്സമയം ഒരു പെണ്‍കുട്ടി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച ഉണ്ണി മുകുന്ദന്‍ 2012ല്‍ റിലീസായ മല്ലൂസിംഗ് എന്ന സിനിമയില്‍ നായകനായി. മല്ലൂസിംഗിന്റെ വലിയ വിജയം ഒരു പിടി സിനിമകളില്‍ നായക വേഷം ചെയ്യാന്‍ ഉണ്ണി മുകുന്ദന് അവസരമൊരുക്കി.
ഇപ്പോള്‍ മല്ലുസിങ് സിനിമയെക്കുറിച്ചാണ് താരം പറയുന്നത്. മല്ലു സിങ് ചെയ്തശേഷം ഞാന്‍ അണിയറപ്രവര്‍ത്തകരോട് പിണങ്ങി ഞാന്‍ ?ഗുജറാത്തിപ്പോയി. എല്ലാം മതിയാക്കാം എന്ന ചിന്തയായിരുന്നു. കാരണം ചിത്രത്തില്‍ എന്റെ ശബ്ദമായിരുന്നില്ല ഉപയോ?ഗിച്ചത്. സൗണ്ട് മാറ്റിയത് എന്നെ വല്ലാതെ അസ്വസ്ഥനാക്കിയിരുന്നു. ഞാനാണ് ബെസ്റ്റ് ചെയ്തതെന്നാണ് ഞാന്‍ കരുതിയത്. പിന്നെയും റീസണ്‍സ് ഉണ്ടായിരുന്നു. ഞാന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയത് തന്നെ സിനിമയില്‍ അഭിനയിക്കാനായിരുന്നു. മല്ലു സിങ് എന്റെ നാലമത്തെയോ അഞ്ചാമത്തെയോ സിനിമയായിരുന്നു. അഞ്ച് സിനിമ ചെയ്തില്ലേ ഇനി മതിയെന്ന തോന്നല്‍ കൂടി വന്നതുകൊണ്ടാണ് ?ഗുജറാത്തിലേക്ക് തിരിച്ച് പോയത് എന്നാണ് താരം പറയുന്നത്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശരണ്യ ആനന്ദ്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അഞ്ജന. ഇന്‍സ്റ്റഗ്രാമിലാണ്…
മകനൊപ്പം ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മിയ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…