Mohanlal - Drishyam 3
ദൃശ്യം 3 പ്രഖ്യാപിച്ച് മോഹന്‍ലാല്‍. സംവിധായകന്‍ ജീത്തു ജോസഫ്, നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് ദൃശ്യം 3 മോഹന്‍ലാല്‍ പ്രഖ്യാപിച്ചത്. ‘ ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല. ദൃശ്യം 3 ഉറപ്പിക്കുന്നു’ മോഹന്‍ലാല്‍ കുറിച്ചു. ജീത്തു ജോസഫ് തന്നെയായിരിക്കും തിരക്കഥ. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മാണം. ചിത്രീകരണം ഈ വര്‍ഷം തന്നെ ആരംഭിക്കുമെന്നാണ് വിവരം.
2013 ലാണ് ദൃശ്യം റിലീസ് ചെയ്തത്. മലയാളത്തിലെ ആദ്യ 50 കോടി ചിത്രമെന്ന റെക്കോര്‍ഡ് ദൃശ്യം സ്വന്തമാക്കിയിരുന്നു. മീന, അന്‍സിബ ഹസന്‍, എസ്‌തേര്‍ അനില്‍, കലാഭവന്‍ ഷാജോണ്‍, നീരജ് മാധവ് എന്നിവരാണ് ദൃശ്യത്തില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചത്. 2021 ല്‍ ദൃശ്യത്തിന്റെ രണ്ടാം ഭാഗം എത്തി. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് ദൃശ്യം 2 റിലീസ് ചെയ്തത്.
അതേസമയം മോഹന്‍ലാലും തൃഷയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന റാം അനിശ്ചിതത്വത്തിലാണ്. റാമിന്റെ ചിത്രീകരണം പകുതിയില്‍ മുടങ്ങി കിടക്കുകയാണ്. ഈ പ്രൊജക്ട് പൂര്‍ണമായി ഉപേക്ഷിക്കുന്ന ഘട്ടത്തിലാണെന്ന് നേരത്തെ ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനിടയിലാണ് ദൃശ്യം 3 യുടെ പ്രഖ്യാപനം.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…