Categories: latest news

ചേച്ചിയുടെ തീരുമാനത്തിനൊപ്പമാണ് ഞാന്‍: നിഖില വിമല്‍

അഭിനയ മികവുകൊണ്ടും അഭിപ്രായ പ്രകടനങ്ങള്‍കൊണ്ടും മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് നിഖില. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലെ ചിത്രങ്ങളിലും നിഖില തന്റെ സ്ഥാനമറിയിച്ചു കഴിഞ്ഞു.

ഭാഗ്യദേവത എന്ന ജയറാം ചിത്രത്തിലൂടെയാണ് നിഖിലയുടെ സിനിമ അരങ്ങേറ്റം. ലവ് 24×7ല്‍ ദിലീപിന്റെ നായികയായി രണ്ടാമത്തെ ചിത്രം. പിന്നീടിങ്ങോട്ട് ശ്രദ്ധേയമായ ഒരുപിടി നല്ല വേഷങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച് മോളിവുഡില്‍ നിഖില തന്റെ സ്ഥാനമുറപ്പിച്ചു.

ഇപ്പോള്‍ തന്റെ ചേച്ചി സന്യാസം സ്വീകരിച്ചതിനെക്കുറിച്ചാണ് താരം പറയുന്നത്. ചേച്ചി 36 വയസുള്ള ആളാണ്. അവര്‍ക്ക് ഞാന്‍ തീരുമാനമെടുക്കാന്‍ പഠിപ്പിച്ച് കൊടുക്കേണ്ട കാര്യമില്ല. ഞാന്‍ മാത്രമല്ല, ആരും പഠിപ്പിച്ച് കൊടുക്കേണ്ട കാര്യമില്ല. അവരുടെ ജീവിതത്തില്‍ എന്താണ് വേണ്ടെന്ന് അറിയാവുന്നത് കൊണ്ടാണ് അവര്‍ ചെയ്യുന്നത്. ഒരാളുടെ തീരുമാനത്തെ അംഗീകരിക്കണം. ഒരു കുടുംബമെന്ന നിലയില്‍ അതിന്റെ കൂടെ നില്‍ക്കണമെന്നാണ് ഞാന്‍ മനസിലാക്കിയത്. ഞാനതാണ് ചെയ്യുന്നത്. അതില്‍ തെറ്റ് തോന്നുന്നില്ല എന്നാണ് നിഖില വിമല്‍ പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

വെക്കേഷന്‍ ചിത്രങ്ങളുമായി മീര നന്ദന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…

2 minutes ago

മൊഞ്ചത്തിപ്പെണ്ണായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…

6 minutes ago

സാരിയില്‍ അടിപൊളിയായി അന്ന ബെന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…

10 minutes ago

സിനിമയില്‍ ഇനിയും കാര്യങ്ങള്‍ മാറാനുണ്ട്: മാലാ പാര്‍വതി

മലയാള സിനിമയിലെ ന്യൂജെന്‍ അമ്മയാണ് മാലാ പാര്‍വ്വതി.…

20 hours ago

ശ്രുതി ഹാസന്‍ വീണ്ടും പ്രണയത്തിലോ?

ഉലക നായകന്‍ കമല്‍ ഹാസന്റെ മകളാണ് ശ്രുതി…

20 hours ago