Categories: latest news

കല്യാണത്തിന് ശേഷം ഭര്‍ത്താവ് തന്ന സമ്മാനം ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്: മിയ

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മിയ ജോര്‍ജ്. മുംബൈയില്‍ ജനിച്ചുവളര്‍ന്ന മിയ പരസ്യച്ചിത്രങ്ങിളിലാണ് ആദ്യമഭിനയിച്ചത്. പിന്നിട് അല്‍ഫോണ്‍സാമ്മ എന്ന ടെലിവിഷന്‍ പരമ്പരയില്‍ മാതാവിന്റെ വേഷം ചേയ്തു. അതിനുശേഷം ഒരുപടി നല്ല സിനിമകളുടെ ഭാഗമാകാന്‍ മിയ ജോര്‍ജിന് സാധിച്ചിട്ടുണ്ട്. അശ്വിന്‍ ഫിലിപ്പ് എന്നാണ് മിയയുടെ ഭര്‍ത്താവിന്റെ പേര്. ബിസിനസുകാരനാണ് ഇദ്ദേഹം. ഇവര്‍ക്ക് ഒരു മകനുമുണ്ട്. ഇപ്പോള്‍ ഭര്‍ത്താവിനെക്കുറിച്ചാണ് താരം പറയുന്നത്.

അറേഞ്ച്ഡ് മാര്യേജിലൂടെയായി ജീവിതം തുടങ്ങിയതാണ് ഞാന്‍. വീട്ടുകാര് പറഞ്ഞ് ആലോചിച്ചുറപ്പിച്ച വിവാഹമാണ്. അശ്വിന്‍ എന്നാണ് ശരിക്കുള്ള പേരെങ്കിലും അപ്പു എന്നാണ് ഞാന്‍ വിളിക്കുന്നത്. അശ്വിന്‍ എന്ന് വിളിക്കുന്നത് പുള്ളിക്കിഷ്ടമില്ല. ഫിലിപ്പ് എന്ന് കുറേപേരൊക്കെ വിളിക്കാറുണ്ട്.

എന്നെ വാവേ എന്നാണ് അപ്പു വിളിക്കുന്നത്. നേരത്തെ മമ്മി വാവേ, കുഞ്ഞുമോളേ എന്നൊക്കെ വിളിക്കുമായിരുന്നു. കൊച്ചുമക്കള്‍ വന്നതോടെ ആ വിളിയൊക്കെ പോയി. ഭര്‍ത്താവ് ഇപ്പോഴും വാവ എന്നാണ് വിളിക്കാറുള്ളത്. കല്യാണം കഴിഞ്ഞതിന്റെ പിറ്റേന്നാണ് പുള്ളി എനിക്ക് ആദ്യമായിട്ടൊരു ഗിഫ്റ്റ് തരുന്നത്. ഒരു ജ്വല്ലറി ബോക്‌സായിരുന്നു. ഇതെന്താണെന്ന് ചോദിച്ചപ്പോള്‍ തുറന്ന് നോക്കാനായിരുന്നു പറഞ്ഞത്. ഒരു ചോക്കറും, അതിന്റെ കമ്മലുമായിരുന്നു ആ ബോക്‌സില്‍. അഥ് ഇപ്പോഴും സൂക്ഷിക്കുന്നുണ്ട് എന്നാണ് താരം പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

1 hour ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

9 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

9 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

9 hours ago