Categories: latest news

കൊച്ചി കൊക്കെയ്ന്‍ കേസ്: ഷൈന്‍ ടോം ചാക്കോയെ കുറ്റവിമുക്തനാക്കി

ചുരുങ്ങിയ കാലം കൊണ്ട് ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയ നടനാണ് ഷൈന്‍ ടോം ചാക്കോ. നല്ല അഭിനയം കൊണ്ടും വിവാദങ്ങള്‍കൊണ്ടും എന്നും ഷൈന്‍ വാര്‍ത്തകളില്‍ നിറയാറുമുണ്ട്.

ഏകദേശം 9 വര്‍ഷത്തോളം സംവിധായകന്‍ കമലിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ച ശേഷം , ഗദ്ദാമ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നു. ഈ അടുത്ത കാലം , ചാപ്‌റ്റേഴ്‌സ് , അന്നയും റസൂലും , മസാല റിപ്പബ്ലിക് എന്നിവയുള്‍പ്പെടെ നിരവധി ചിത്രങ്ങളില്‍ സഹകഥാപാത്രങ്ങളെ അവതരിപ്പിച്ച അദ്ദേഹം, ബിനു എസ് കാലടിയുടെ ഫാന്റസികോമഡി ചിത്രമായ ഇതിഹാസയില്‍ (2014) തന്റെ ആദ്യ നായക കഥാപാത്രത്തെ അവതരിപ്പിച്ചു.

നടന്റെ ജീവിതത്തില്‍ വലിയ വെല്ലുവിളിയായി മാറിയ സംഭവമായിരുന്നു കൊച്ചി കൊക്കെയ്ന്‍ കേസ്. 2015 ജനുവരി 30ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. കടവന്ത്രയിലെ ഫ്‌ളാറ്റില്‍ മൂന്നാം പ്രതി ഷൈനും നാല് യുവതികളും ചേര്‍ന്ന് കൊക്കൈന്‍ ഉപയോഗിച്ച് സ്‌മോക് പാര്‍ടി നടത്തി എന്നതായിരുന്നു കേസ്. എന്നാല്‍ ലഹരി മരുന്ന് കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയെ കോടതി വെറുതെ വിട്ടു. എറണാകുളം അഡിഷണല്‍ സെഷന്‍സ് കോടതിയാണ് ഷൈന്‍ ഉള്‍പ്പടെയുള്ള മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടത്.

ജോയൽ മാത്യൂസ്

Recent Posts

മറ്റൊരു പുരുഷനെ ചുംബിക്കാന്‍ തനിക്ക് പറ്റില്ല: പ്രിയാ മണി

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. മോഹന്‍ലാല്‍,…

13 hours ago

ഒരു ഉമ്മ തരുമോ എന്ന് ചോദിച്ചു; ദുരനുഭവം പറഞ്ഞ് മാളവിക മോഹനന്‍

ചുരുങ്ങിയ കാലംകൊണ്ട് തെന്നിന്ത്യയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ്…

13 hours ago

ഓസിയുണ്ടെങ്കില്‍ നന്നായേനെ; സിന്ധു കൃഷ്ണ പറയുന്നു

ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ…

13 hours ago

ഗ്ലാമറസ് പോസുമായി സാധിക

ഗ്ലാമറസ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാധിക.…

20 hours ago

സാരിയില്‍ മനോഹരിയായി സംയുക്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

20 hours ago