Categories: latest news

ആരാണ് അദ്ദേഹത്തെ ഇഷ്ടപ്പെടാതിരിക്കുക; അജിത്തിനെക്കുറിച്ച് തൃഷ

തെന്നിന്ത്യന്‍ സിനിമ ലോകത്തെ താരസുന്ദരിമാരില്‍ മുന്‍നിരയില്‍ തന്നെയാണ് ഇന്നും പ്രേക്ഷകരുടെ പ്രിയതാരം തൃഷ. പെന്നിയന്‍ സെല്‍വനും കഴിഞ്ഞ് ലിയോ വരെയെത്തി നില്‍ക്കുന്ന തൃഷയുടെ കരിയര്‍ എന്നും ഉയര്‍ച്ചകളുടേത് തന്നെയായിരുന്നു.

ഐഡന്റിറ്റി എന്ന മലയാള ചിത്രത്തില്‍ ടൊവിനോ തോമസിനൊപ്പം അഭിനയിച്ച ചിത്രമാണ് തൃഷയുടെതായി ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയത്. ആ ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ ഫെബ്രുവരി 6ന് അജിത്ത് നായകനായി എത്തുന്ന വിഡാമുയര്‍ച്ചി തിയേറ്ററുകളില്‍ എത്തും.

ഇപ്പോള്‍ അജിത്തിനെക്കുറിച്ച് തൃഷ പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്. അജിത്ത് എന്റെ ഫേവറൈറ്റ് ആണ്. ഇത് എപ്പോഴും പറയും. അജിത്ത് സര്‍ ജെന്റില്‍മാനാണ്. സെറ്റില്‍ പോകുമ്പോള്‍ എന്താണ് ഞാന്‍ നിനക്ക് വേണ്ടി കുക്ക് ചെയ്യേണ്ടതെന്ന് ചോദിക്കും. ആരാണ് അദ്ദേഹത്തെ ഇഷ്ടപെടാതിരിക്കുക. അദ്ദേഹമുണ്ടാക്കുന്ന ബിരിയാണി, ഇറ്റാലിയന്‍ ഡിഷുകള്‍, പാസ്ത എന്നിവയെല്ലാം കഴിച്ചിട്ടുണ്ട്. 4 സിനിമകള്‍ ഒരുമിച്ച് ചെയ്തു എന്നുമാണ് തൃഷ പറയുന്നത്.

അനില മൂര്‍ത്തി

Recent Posts

എമ്പുരാനെ കടത്തിവെട്ടി ‘ബെത്‌ലഹേം കുടുംബയൂണിറ്റ്’; മോളിവുഡിന്റെ ചരിത്രത്തിലെ രണ്ടാമത്തെ വൻ വിജയം

നിവിൻ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ബെത്‌ലഹേം…

4 hours ago

തിരശ്ശീലയിലെ വിജയ് അല്ല, മുഖ്യമന്ത്രി വിജയ്; നിയമസഭ കുലുക്കിയ 65 മിനിറ്റ്

സിനിമയിലെ ഡയലോഗ് ഡെലിവറിയും രാഷ്ട്രീയത്തിലെ ആക്രമണോത്സുകതയും ഒരുമിച്ചു…

5 hours ago

“സൂര്യകാന്തീ, പറന്നുയരൂ…”; മകൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് പൃഥ്വിരാജും സുപ്രിയയും

മകൾ അലംകൃതയ്ക്ക് പന്ത്രണ്ടാം പിറന്നാൾ ആശംസകൾ നേർന്ന്…

5 hours ago

ഹണിമൂണ്‍ വൈബിലാണ് ഞങ്ങള്‍; അനുമോള്‍

വിവാഹത്തിന് ശേഷം ഇപ്പോള്‍ ഒരു ദിവസം പോലും…

11 hours ago

ഒരുമിച്ചൊരു ചിത്രം ഇന്നും എന്റെ സ്വപ്നം’; മമ്മൂട്ടിയെക്കുറിച്ച് നിവിന്‍ പോളി

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയ്ക്ക് ആശംസകളുമായെത്തുകയാണ് സിനിമ ലോകം.…

11 hours ago