മഹേഷ് നാരായണന്‍ ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തില്‍ തന്നെയെന്ന് വ്യക്തമാക്കുന്ന കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത്. ശ്രീലങ്കയില്‍ നടന്ന ആദ്യ ഷെഡ്യൂളില്‍ മാത്രമാണ് ലാല്‍ ഇതുവരെ അഭിനയിച്ചിരിക്കുന്നത്. ഏകദേശം പത്ത് മിനിറ്റോളം ദൈര്‍ഘ്യമുള്ള മമ്മൂട്ടിക്കൊപ്പമുള്ള കോംബിനേഷന്‍ സീന്‍ മാത്രമാണ് ഇത്.
ഇതിനോടകം സിനിമയുടെ നാല് ഷെഡ്യൂളുകള്‍ പൂര്‍ത്തിയായി. രണ്ട് ഷെഡ്യൂളുകള്‍ ശ്രീലങ്കയിലും യുഎഇ, അസര്‍ബൈജാന്‍ എന്നിവിടങ്ങളില്‍ ഓരോ ഷെഡ്യൂളും. ഇതില്‍ ശ്രീലങ്കയിലെ ആദ്യ ഷെഡ്യൂളില്‍ ഒഴികെ വേറെ ഒന്നിലും മോഹന്‍ലാല്‍ ഇല്ലായിരുന്നു. അഞ്ചാമത്തെ ഷെഡ്യൂള്‍ കൊച്ചിയില്‍ പുരോഗമിക്കുകയാണ്. നയന്‍താര-മമ്മൂട്ടി കോംബിനേഷന്‍ സീനുകളാണ് കൊച്ചിയില്‍ പ്രധാനമായും ചിത്രീകരിക്കുന്നത്. ഈ ഷെഡ്യൂളിലും ഇതുവരെ ലാല്‍ എത്തിയിട്ടില്ല.
ആറാമത്തെ ഷെഡ്യൂള്‍ ഡല്‍ഹിയിലാണ് നടക്കുക. ഇതില്‍ മോഹന്‍ലാലും പങ്കാളിയാകും. ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരും ഡല്‍ഹിയിലെ ഷെഡ്യൂളില്‍ ഉണ്ടാകുമെന്നാണ് വിവരം. ഏകദേശം 20 മിനിറ്റില്‍ താഴെ ദൈര്‍ഘ്യമുള്ള കാമിയോ കഥാപാത്രമായിരിക്കും മഹേഷ് നാരായണന്‍ ചിത്രത്തില്‍ മോഹന്‍ലാലിനു ഉള്ളത്.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…