Categories: Gossips

മഹേഷ് നാരായണന്‍ ചിത്രത്തിന്റെ നാല് ഷെഡ്യൂള്‍ പൂര്‍ത്തിയായപ്പോള്‍ മോഹന്‍ലാലിനു പത്ത് മിനിറ്റ് മാത്രം; അതിഥി വേഷം തന്നെ?

മഹേഷ് നാരായണന്‍ ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തില്‍ തന്നെയെന്ന് വ്യക്തമാക്കുന്ന കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത്. ശ്രീലങ്കയില്‍ നടന്ന ആദ്യ ഷെഡ്യൂളില്‍ മാത്രമാണ് ലാല്‍ ഇതുവരെ അഭിനയിച്ചിരിക്കുന്നത്. ഏകദേശം പത്ത് മിനിറ്റോളം ദൈര്‍ഘ്യമുള്ള മമ്മൂട്ടിക്കൊപ്പമുള്ള കോംബിനേഷന്‍ സീന്‍ മാത്രമാണ് ഇത്.

ഇതിനോടകം സിനിമയുടെ നാല് ഷെഡ്യൂളുകള്‍ പൂര്‍ത്തിയായി. രണ്ട് ഷെഡ്യൂളുകള്‍ ശ്രീലങ്കയിലും യുഎഇ, അസര്‍ബൈജാന്‍ എന്നിവിടങ്ങളില്‍ ഓരോ ഷെഡ്യൂളും. ഇതില്‍ ശ്രീലങ്കയിലെ ആദ്യ ഷെഡ്യൂളില്‍ ഒഴികെ വേറെ ഒന്നിലും മോഹന്‍ലാല്‍ ഇല്ലായിരുന്നു. അഞ്ചാമത്തെ ഷെഡ്യൂള്‍ കൊച്ചിയില്‍ പുരോഗമിക്കുകയാണ്. നയന്‍താര-മമ്മൂട്ടി കോംബിനേഷന്‍ സീനുകളാണ് കൊച്ചിയില്‍ പ്രധാനമായും ചിത്രീകരിക്കുന്നത്. ഈ ഷെഡ്യൂളിലും ഇതുവരെ ലാല്‍ എത്തിയിട്ടില്ല.

ആറാമത്തെ ഷെഡ്യൂള്‍ ഡല്‍ഹിയിലാണ് നടക്കുക. ഇതില്‍ മോഹന്‍ലാലും പങ്കാളിയാകും. ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരും ഡല്‍ഹിയിലെ ഷെഡ്യൂളില്‍ ഉണ്ടാകുമെന്നാണ് വിവരം. ഏകദേശം 20 മിനിറ്റില്‍ താഴെ ദൈര്‍ഘ്യമുള്ള കാമിയോ കഥാപാത്രമായിരിക്കും മഹേഷ് നാരായണന്‍ ചിത്രത്തില്‍ മോഹന്‍ലാലിനു ഉള്ളത്.

അനില മൂര്‍ത്തി

Recent Posts

മീര ജാസ്മിന്‍ സിനിമയില്‍ എത്തിയത് എങ്ങനെ; ലോഹിതദാസ് പറഞ്ഞത്.

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്‍.…

16 hours ago

സിനിമയില്‍ വിലക്ക് നേരിട്ട കാലം; അസിന്റെ സിനിമാ ജീവിതം

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അസിന്‍. സത്യന്‍…

16 hours ago

മകളുടെ മാസവരുമാനത്തിലാണ് സന്തോഷം; ദിലീപ് പറയുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…

16 hours ago

വനിതാ നിര്‍മാതാക്കള്‍ സുരക്ഷിതരല്ല: സാന്ദ്ര തോമസ്

നടി, നിര്‍മ്മാതാവ്, യൂട്യൂബര്‍ എന്നീ നിലകളില്‍ എല്ലാം…

16 hours ago

ബേബി പ്ലാനിങ് ഉണ്ടോ? നാട്ടുകാര്‍ ആ ചോദ്യം ചോദിച്ച് തുടങ്ങി; ശ്രീവിദ്യ പറയുന്നു

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ശ്രീവിദ്യ. ഫ്ലവേഴ്സിലെ സ്റ്റാര്‍…

16 hours ago

ജഗത് ആണ് എന്റെ മറുപിള്ള കുഴിച്ചിട്ടത്; അമല പറയുന്നു

മലയാളക്കരയില്‍ നിന്നെത്തി തെന്നിന്ത്യയാകെ തന്റെ സാനിധ്യമറിയിച്ച താരമാണ്…

16 hours ago