പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീന. നെഞ്ചങ്ങള്‍ എന്ന തമിഴ് സിനിമയില്‍ ബാലനടിയായി അഭിനയിച്ചാണ് മീന തന്റെ ചലച്ചിത്രജീവിതം തുടങ്ങിയത്. ശിവാജി ഗണേശനായിരുന്നു ഈ ചിത്രത്തിലെ നായകന്‍.
കരിയറില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു താരത്തിന്റെ വിവാഹം. പിന്നാലെ കുഞ്ഞും ജനിച്ചു. എന്നാല്‍ ഇടവേളകളില്‍ എല്ലാം മീന സിനിമയില്‍ അഭിനയിച്ചിരുന്നു. പക്ഷേ അതിലിടയ്ക്കാണ് മീനയ്ക്ക് ഭര്‍ത്താവിനെ നഷ്ടമാകുന്നത്.
ഇപ്പോള്‍ വിവാഹ ശേഷമുണ്ടായ തന്റെ ജീവിതത്തെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. നാലര വയസായപ്പോഴെക്കും ഞാന്‍ സിനിമയിലേക്ക് എത്തി. എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴെക്കും ഞാന്‍ ഹീറോയിനായി. പഠിക്കുന്ന സമയത്തൊക്കെ ഞാന്‍ സിനിമയുടെ ലൊക്കേഷനുകളിലായിരിക്കും. എന്റെ ജീവിതം മുഴുവനും തന്നെ സിനിമയിലായിരുന്നു. വേറെ ഒന്നും എനിക്ക് അറിയില്ല. കല്യാണത്തിന് ശേഷം ചെറിയ ഇടവേള എടുത്തപ്പോള്‍ എനിക്ക് ബോറടിച്ചെന്ന് പറയാം. കാരണം എനിക്ക് വേറൊന്നും ചെയ്യാന്‍ അറിയില്ലായിരുന്നു എന്നാണ് താരം പറയുന്നത്.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…