Categories: latest news

അയാളുടെ കൂടെ ജീവിച്ചാല്‍ വീട്ടുകാര്‍ക്ക് എന്റെ ഫോട്ടോ മാത്രമേ ബാക്കി കിട്ടുകയുള്ളു; അനുമോള്‍ പറയുന്നു

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായി നടിയാണ് അനുമോള്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. നിരവധിപ്പേരാണ് താരത്തെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുന്നത്. ചായില്യം, ഇവന്‍ മേഘരൂപന്‍, വെടിവഴിപാട്, അകം, റോക്സ്റ്റാര്‍, എന്നീ ചിത്രങ്ങളില്‍ അനുമോള്‍ നല്ല വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. അമീബയില്‍ ശക്തമായ സ്ത്രീകഥാപാത്രത്തെയാണ് അനുമോള്‍ ചെയ്തത്.

ഇപ്പോള്‍ തന്റെ മുന്‍ ബന്ധത്തെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. ഞാന്‍ റിലേഷനിലായി മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് ഇത് ശരിയാവില്ലെന്നും എന്തോ പ്രശ്‌നമുണ്ടെന്നും മനസ്സിലാകുന്നത്. എങ്കിലും ഞാന്‍ ആ ബന്ധം മുന്നോട്ട് തന്നെ കൊണ്ടുപോയി. മുന്നോട്ട് പോകുന്തോറും കാര്യങ്ങള്‍ ശരിയാകാതെ വന്നു തുടങ്ങി. അന്നൊക്കെ കേട്ട് ശീലിച്ചിട്ടുള്ളത് ഒരു പാര്‍ട്ണറെ കിട്ടിയാല്‍ ജീവിതകാലം മുഴുവന്‍ അയാളെ പിന്തുണച്ച് ജീവിക്കണമെന്നതാണ്. സഹതാപത്തോടെയാണ് അയാള്‍ ഞാനുമായിട്ടുള്ള പ്രണയം തുടര്‍ന്നത്.

പിന്നെ അത് ഏഴ് വര്‍ഷത്തോളം വലിച്ചു നീട്ടി കൊണ്ടുപോയി. അഞ്ചുവര്‍ഷം കഴിഞ്ഞപ്പോഴാണ് ടോക്‌സിക് എന്ന വാക്ക് മനസ്സിലാക്കി തുടങ്ങിയത്. സുഹൃത്തുക്കളൊക്കെ അയാള്‍ ടോക്‌സിക് ആണെന്ന് പറഞ്ഞു തുടങ്ങി. പിന്നെ ഒരു പോയിന്റില്‍ ഞാന്‍ ഉണ്ടാവില്ലെന്നും വീട്ടുകാര്‍ക്ക് എന്റെ ഫോട്ടോ മാത്രമേ കിട്ടു എന്ന ഘട്ടത്തില്‍ എത്തിയപ്പോഴാണ് ആ ബന്ധത്തില്‍ നിന്ന് പിന്മാറുന്നത് എന്നാണ് താരം പറയുന്നത്.

അനില മൂര്‍ത്തി

Recent Posts

എമ്പുരാനെ കടത്തിവെട്ടി ‘ബെത്‌ലഹേം കുടുംബയൂണിറ്റ്’; മോളിവുഡിന്റെ ചരിത്രത്തിലെ രണ്ടാമത്തെ വൻ വിജയം

നിവിൻ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ബെത്‌ലഹേം…

3 hours ago

തിരശ്ശീലയിലെ വിജയ് അല്ല, മുഖ്യമന്ത്രി വിജയ്; നിയമസഭ കുലുക്കിയ 65 മിനിറ്റ്

സിനിമയിലെ ഡയലോഗ് ഡെലിവറിയും രാഷ്ട്രീയത്തിലെ ആക്രമണോത്സുകതയും ഒരുമിച്ചു…

4 hours ago

“സൂര്യകാന്തീ, പറന്നുയരൂ…”; മകൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് പൃഥ്വിരാജും സുപ്രിയയും

മകൾ അലംകൃതയ്ക്ക് പന്ത്രണ്ടാം പിറന്നാൾ ആശംസകൾ നേർന്ന്…

4 hours ago

ഹണിമൂണ്‍ വൈബിലാണ് ഞങ്ങള്‍; അനുമോള്‍

വിവാഹത്തിന് ശേഷം ഇപ്പോള്‍ ഒരു ദിവസം പോലും…

10 hours ago

ഒരുമിച്ചൊരു ചിത്രം ഇന്നും എന്റെ സ്വപ്നം’; മമ്മൂട്ടിയെക്കുറിച്ച് നിവിന്‍ പോളി

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയ്ക്ക് ആശംസകളുമായെത്തുകയാണ് സിനിമ ലോകം.…

10 hours ago