Categories: latest news

ആള്‍ക്കൂട്ടത്തില്‍ നില്‍ക്കാന്‍ പേടിയില്ല, എത്ര തിരക്കിനേയും ഈസിയായി നേരിടും: ഹണി റോസ്

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഹണി റോസ്. വിനയന്‍ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന ഹണി ‘മുതല്‍ കനവ്’ എന്ന സിനിമയിലൂടെയാണ് തമിഴിലും അരങ്ങേറ്റം കുറിക്കുന്നത്. മലയാളത്തില്‍ ട്രിവാന്‍ഡ്രം ലോഡ്ജ്, ഹോട്ടല്‍ കാലിഫോര്‍ണിയ തുടങ്ങിയ സിനിമകളിലെ പ്രകടനം ഏറെ ശ്രദ്ധ നേടി.

മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള താരം സമൂഹ മാധ്യമങ്ങളിലും സജീവമാണ്. ഇപ്പോള്‍ ആള്‍ക്കൂട്ടത്തില്‍ നില്‍ക്കാന്‍ തനിക്ക് പേടിയില്ല എന്നാണ് താരം പറയുന്നത്. ആള്‍ക്കൂട്ടത്തിനിടയില്‍ നില്‍ക്കാന്‍ പേടിയാണെന്ന് പല താരങ്ങളും പറയാറുണ്ട്. എന്നാല്‍ എനിക്ക് ആ പേടി ഇതുവരെ തോന്നിയിട്ടില്ല. എത്ര വലിയ തിരക്കുകളിയും എനിക്ക് ഈസിയായി നേരിടാന്‍ സാധിക്കും. മോശം അനുഭവങ്ങള്‍ ഇതുവരെ ഉണ്ടായിട്ടില്ല. കോവിഡിന് ശേഷമുള്ള സമൂഹം എപ്പോഴും വളരെ നിരാശയുള്ളതും ഫ്രസ്‌ട്രേറ്റഡ് ആണെന്നും എനിക്ക് തോന്നിയിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ കാണുന്നതില്‍ നല്ലത് മോശം എന്നൊന്നില്ല. ഏതൊരു പോസ്റ്റിനു താഴെയും ഒരു നെഗറ്റീവ് കമന്റ് എങ്കിലും കാണാനാവും. ഇതിന് അത്ര ഗൗരവത്തോടെ ഞാന്‍ കാണാറില്ല. കാരണം അതില്‍ ഒരുപാട് നല്ല കമന്റുകളും ഉണ്ടാവാറുണ്ട്. നെഗറ്റീവുകളിലേക്ക് മാത്രം ശ്രദ്ധിക്കുമ്പോഴാണ് അത് നമ്മളെ ബാധിക്കുക. നെഗറ്റീവ് കമന്റുകളും ഹേറ്റ് സ്പീച്ചുകളും സമൂഹമാധ്യമങ്ങളില്‍ മാത്രം ഒതുങ്ങിയിട്ടുള്ളതാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് എന്നും ഹണി റോസ് പറയുന്നത്.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

1 hour ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

9 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

9 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

9 hours ago