Categories: latest news

എനിക്ക് വേണ്ടി ദിലീപേട്ടന്‍ ഒരാളെ തല്ലിയിട്ടുണ്ട്: തുറന്ന് പറഞ്ഞ് നവ്യ

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍. ദിലീപ് നായകനായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ സിനിമയിലേക്ക് എത്തിയത്. പിന്നീട് ഒരു പിടി നല്ല കഥാപാത്രങ്ങളാണ് താരത്തെ തേടിയെത്തിയത്. കല്യാണത്തിനു ശേഷം അഭിനയത്തില്‍ നിന്നും വിട്ടുനിന്നെങ്കിലും ഇപ്പോള്‍ താരം തിരിച്ചെത്തിയിരിക്കുകയാണ്.

നന്ദനത്തിലെ ബാലാമണി എന്ന കഥാപാത്രത്തെ മലയാളികള്‍ക്ക് അത്ര പെട്ടെന്ന് മറക്കാന്‍ സാധിക്കില്ല. കാരണം അത്ര മനോഹരമായ അഭിനയമായിരുന്നു നവ്യാ നായര്‍ ചിത്രത്തില്‍ കാഴ്ച വെച്ചത്. അത് മാത്രമല്ല ഓര്‍ത്തുവയ്ക്കാന്‍ വേറെയും വേറിട്ട് നില്‍ക്കുന്ന നവ്യയുടെ ഒരുപാട് കഥാപാത്രങ്ങള്‍ വേറെയുമുണ്ട്.

ഇപ്പോള്‍ ദിലീപിനെക്കുറിച്ചാണ് നവ്യ പറയുന്നത്. ഒരിക്കല്‍ ദിലീപ് തന്നെ പറ്റിച്ചകാര്യമാണ് താരം പറയുന്നത്. തനിക്ക് വേണ്ടി മിണ്ടാന്‍ കഴിയാത്ത ആളെയാണ് അദ്ദേഹം തല്ലിയത്. ഒടുവില്‍ സെറ്റില്‍ അത് വലിയ പ്രശ്‌നമായി. ഞാന്‍ കാരണം പ്രശ്‌നമുണ്ടായത് പോലെയായി. എല്ലാവരും തന്നെ വന്ന് ഉപദേശിച്ചു. എന്നാല്‍ കുറച്ച് കഴിഞ്ഞപ്പോള്‍ ആ ചേട്ടന്‍ മുന്നിലൂടെ ആ ടില്‍റ്റ് ഡൗണ്‍ ചെയ്‌തേ, അങ്ങോട്ടല്ല താഴോട്ട് എന്നൊക്കെ പറഞ്ഞ് നടക്കുന്നു. അത് കണ്ടതും ഇയാളല്ലേ അത് എന്ന് ഞാന്‍ അമ്പരന്നു. ആകെ കണ്‍ഫ്യൂഷന്‍. പത്ത് മിനുറ്റ് കഴിഞ്ഞ് അയാള്‍ വീണ്ടും മുന്നിലൂടെ കടന്നു പോകും. ട്രോളി ഇട് ട്രോളി ഇട് എന്നൊക്കെ പറയും. അവസാനം ഇവരെല്ലാം കൂടെ വന്ന് പറ്റിച്ചേ എന്ന് പറഞ്ഞു. ഞാന്‍ പൊട്ടിക്കരഞ്ഞു പോയി എന്നാണ് നവ്യ പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

മറ്റൊരു പുരുഷനെ ചുംബിക്കാന്‍ തനിക്ക് പറ്റില്ല: പ്രിയാ മണി

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. മോഹന്‍ലാല്‍,…

6 hours ago

ഒരു ഉമ്മ തരുമോ എന്ന് ചോദിച്ചു; ദുരനുഭവം പറഞ്ഞ് മാളവിക മോഹനന്‍

ചുരുങ്ങിയ കാലംകൊണ്ട് തെന്നിന്ത്യയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ്…

6 hours ago

ഓസിയുണ്ടെങ്കില്‍ നന്നായേനെ; സിന്ധു കൃഷ്ണ പറയുന്നു

ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ…

6 hours ago

ഗ്ലാമറസ് പോസുമായി സാധിക

ഗ്ലാമറസ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാധിക.…

14 hours ago

സാരിയില്‍ മനോഹരിയായി സംയുക്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

14 hours ago