Categories: latest news

ശാരദ മാമിന്റെ വാക്കുകള്‍ വേദനിപ്പിച്ചു: പാര്‍വതി

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പാര്‍വതി തിരുവോത്ത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. അതു മാത്രമല്ല പലപ്പോഴും നിലപാടുകള്‍ കൊണ്ടും താരം എന്നും വാര്‍ത്തകളില്‍ നിറയാറുണ്ട്.

2006ല്‍ ഔട്ട് ഓഫ് എന്ന ചലച്ചിത്രത്തിലൂടെയാണു പാര്‍വ്വതി അഭിനയരംഗത്തെത്തുന്നത്. നോട്ട്ബുക്ക്, സിറ്റി ഓഫ് ഗോഡ്, മരിയാന്‍, ബാംഗ്ലൂര്‍ ഡെയ്‌സ്, എന്ന് നിന്റെ മൊയ്തീന്‍, ചാര്‍ലി ( 2015) ടേക്ക് ഓഫ് എന്നീ ചലച്ചിത്രങ്ങളില്‍ പാര്‍വ്വതി ശക്തമായ കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്.

ഇപ്പോള്‍ ശാരദയെക്കുറിച്ചാണ് താരം പറയുന്നത്. ഹേമ കമ്മിറ്റിയില്‍ ജസ്റ്റിസ് ഹേമയുള്‍പ്പെടെ മൂന്ന് സ്ത്രീകളാണുള്ളത്. പ്രഗല്‍ഭ നടി ശാരദയുമുണ്ട്. ഹേമ കമ്മിറ്റിക്ക് മുന്നില്‍ എട്ട് മണിക്കൂറാണ് സംസാരിച്ചത്. ഒരു പതിറ്റാണ്ട് ഞാന്‍ കടന്ന് പോയ കാര്യങ്ങള്‍ അവരുടെ മുന്നില്‍ തുറന്ന് പറഞ്ഞു. ലൈംഗികാതിക്രമം മാത്രമല്ല പ്രശ്‌നങ്ങള്‍. അവര്‍ ഞാന്‍ പറയുന്നതെല്ലാം എഴുതുകയാണ്. ഓരോ പേജും എഴുതിക്കഴിഞ്ഞ് നമ്മള്‍ക്ക് വായിച്ച് കേള്‍പ്പിക്കും. ട്രോമയില്‍ റീ ലിവ് ചെയ്യേണ്ടി വരുന്നത് ഭ്രാന്ത് പിടിപ്പിക്കും. എല്ലാം പറഞ്ഞിട്ടും കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വരുന്നുണ്ടായിരുന്നില്ല. ഞങ്ങളുടെ ചോ?രയും നീരും നല്‍കിയാണ്, നിങ്ങളും കഠിനാധ്വാനം ചെയ്തു കമ്മിറ്റി റിപ്പോര്‍ട്ട് എവിടെയെന്ന് ഞങ്ങള്‍ ചോദിച്ചു. ഇത്രയും പ്രശ്‌നമാണ് ഇന്‍ഡസ്ട്രിയില്‍ നില്‍ക്കാനെങ്കില്‍ എന്തുകാെണ്ട് നിങ്ങള്‍ക്ക് ഈ രം?ഗം വിട്ടുകൂടാ, നിങ്ങള്‍ പ്ലോബ്ലമാറ്റിക്കാണ് എന്നാണ് ശാരദ മാം പറഞ്ഞത് എന്നും പാര്‍വതി പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒന്നാമതായി പ്രിയങ്ക ചോപ്ര

ബോളിവുഡില്‍ നിന്നു ഹോളിവുഡിലേക്ക് ചേക്കേറിയെങ്കിലും ഇന്ത്യന്‍ സിനിമ…

3 hours ago

അതിമനോഹരിയായി വീണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വീണ നന്ദകുമാര്‍.…

3 hours ago

അച്ഛന്റെ സ്‌നേഹം അവന് കിട്ടുന്നുണ്ട്: വീണ നായര്‍

നടിയായും നര്‍ത്തകി എന്ന നിലയിലും കഴിവെ തെളിയിച്ച…

4 hours ago

ഷാരൂഖ് ഖാന്‍ ഏറെ നന്മയുള്ള മനുഷ്യനാണ്: പ്രിയാ മണി

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. മോഹന്‍ലാല്‍,…

5 hours ago

ചിരിയഴകുമായി റെബ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റെബ. ഇന്‍സ്റ്റഗ്രാമിലാണ്…

7 hours ago

ഗ്ലാമറസ് പോസുമായി സാനിയ

ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാനിയ.…

8 hours ago