Categories: latest news

വണ്ണമുള്ളതിന് ഏത് റേഷന്‍കടയിലെ ചോറാണ് തിന്നുന്നതെന്നാണ് ചോദ്യം; ബോഡിഷെയിമിങ്ങിനെക്കുറിച്ച് തുറന്ന് പറഞ്ഞ് വീണ നായര്‍

നടിയായും നര്‍ത്തകി എന്ന നിലയിലും കഴിവെ തെളിയിച്ച താരമാണ് വീണ നായര്‍. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവാണ് വീണ. എന്നും ആരാധകര്‍ക്കായി താരം ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്.

വെള്ളിമൂങ്ങ എന്ന സിനിമയില്‍ നല്ലൊരു വേഷം ചെയ്യാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. സിരീയലിലും നല്ല വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ബിഗ്‌ബോസ് എന്ന റിയാലിറ്റി ഷോയിലും നല്ല പ്രകടനമായിരുന്നു വീണ കാഴ്ച വെച്ചത്. അതിന് ശേഷമാണ് താരം വിവാഹമോചിതയാകുന്നത്.

ഇപ്പോള്‍ വണ്ണത്തിന്റെ പേരില്‍ തനിക്ക് നേരിടേണ്ടിവരുന്ന ബോഡിഷെയിമിങ്ങിനെക്കുറിച്ചാണ് താരം പറയുന്നത്. വണ്ണം ഉള്ളതിനാല്‍ സാരി ഉടുക്കുമ്പോഴും അല്ലാതെയുമൊക്കെ മോശം പറയുന്നവരുണ്ട്. ആ ശീലം പലര്‍ക്കും നിര്‍ത്താന്‍ പറ്റുന്നില്ല. അവരിങ്ങനെ പറഞ്ഞ് കൊണ്ടേയിരിക്കും. നാട്ടിലുള്ളവരുമൊക്കെ നിനക്ക് ഇതെന്തൊരു വണ്ണമാണ്, നീ ഇതെന്താ കഴിക്കുന്നതെന്ന് ചോദിക്കുമായിരുന്നു. വേറെ ചിലര്‍ നീ ഇതേത് റേഷന്‍ കടയിലെ ചോറാണ് കഴിക്കുന്നതെന്ന് ചോദിക്കും. പണ്ടത് തമാശ പോലെയായിരുന്നെങ്കില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പബ്ലിക്ക് ആയി ചോദിക്കാന്‍ തുടങ്ങി. അതിടുന്നവര്‍ക്ക് പ്രത്യേകമായൊരു സുഖം കിട്ടുന്നുണ്ട് എന്നാണ് വീണ നായര്‍ പറയുന്നത്.

അനില മൂര്‍ത്തി

Recent Posts

ഓണ സ്റ്റൈലിന് പുതിയ ടച്ച്; കസവ് സാരിയിൽ ആൽഫി പഞ്ഞിക്കാരൻ

ഓണക്കാല ഫാഷനിൽ ഇത്തവണ ട്രെൻഡാകുന്നത് സിംപിൾ സ്റ്റൈലിംഗും…

5 hours ago

അനുപമ ധ്രുവിനെ ചെരുപ്പൂരി അടിച്ചോ? റിപ്പോര്‍ട്ടുകള്‍

തെന്നിന്ത്യന്‍ താരങ്ങളായ അനുപമ പരമേശ്വരനും ധ്രുവ് വിക്രമും…

12 hours ago

വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അണിചേരേണ്ടത് പൊതുസമൂഹത്തിന്റെ കടമ; ആസിഫ് അലി

ഡല്‍ഹിയില്‍ നടക്കുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി നടന്മാരായ…

12 hours ago

വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി ഭാവന

ഡല്‍ഹിയില്‍ നടക്കുന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി നടി…

12 hours ago