Categories: latest news

ദിലീപ് വിളിച്ച് അങ്കിള്‍ എന്ന് വിളിക്കരുതെന്ന് പറഞ്ഞിട്ടുണ്ട്: കീര്‍ത്തി സുരേഷ്

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് കീര്‍ത്തി സുരേഷ്. കുട്ടിക്കാലത്ത് തന്നെ അഭിനയ രംഗത്തേക്ക് കടന്നു വന്ന കീര്‍ത്തി സുരേഷ് ഇപ്പോള്‍ മലയാളത്തില്‍ നിന്നും മാറി തെന്നിന്ത്യന്‍ സിനമാലോകം കീഴടക്കിയിരിക്കുകയാണ്. അന്യഭാഷകളില്‍ നല്ല വേഷങ്ങളാണ് താരത്തെ തേടി എത്തുന്നത്.

ലീഡ് റോളില്‍ ആദ്യമായി കീര്‍ത്തി സുരേഷ് അഭിനയിക്കുന്നത് മോഹന്‍ലാല്‍ ചിത്രം ഗീതഞ്ജലിയിലാണ്. റിങ് മാസ്റ്ററിലെ പ്രകടനം ശ്രദ്ധ നേടിയതോടെ താരം തമിഴിലേക്കും തെലുങ്കിലേക്കും ചുവട് മാറ്റി.

ഇപ്പോള്‍ ദിലീപിനെക്കുറിച്ചാണ് കീര്‍ത്തി സുരേഷ് സംസാരിക്കുന്നത്. ബാലതാരത്തില്‍ നിന്നും ദിലീപിന്റെ നായികയായി അഭിനയിച്ചതിന്റെ അനുഭവമാണ് താരം പറയുന്നത്. ചെറുപ്പം മുതലേ അദ്ദേഹത്തെ നന്നായി അറിയാം. ഞാന്‍ ബാല്യത്തില്‍ നിന്നും വളര്‍ന്നു എന്നല്ലാതെ അദ്ദേഹത്തിന് മാറ്റമൊന്നും ഉണ്ടായിരുന്നില്ല. റിംഗ് മാസ്റ്ററില്‍ ഞാനാണ് അദ്ദേഹത്തിന്റെ ഗേള്‍ഫ്രണ്ട് എന്ന് അറിഞ്ഞയുടന്‍ തന്നെ അദ്ദേഹം എനിക്ക് ഫോണ്‍ ചെയ്ത് കീര്‍ത്തി ചെറുപ്പത്തിലെ ഓര്‍മ്മ വച്ച് എന്നെ അങ്കിളേ എന്നൊന്നും ദയവ് ചെയ്ത് വിളിക്കരുത്. ചേട്ടാ എന്നേ വിളിക്കാവൂ എന്ന് പറഞ്ഞു. ഓക്കെ ചേട്ടാ എന്നു പറഞ്ഞു. റിംഗ് മാസ്റ്റര്‍ വളരെ ജോളിയായ സെറ്റായിരുന്നു. എന്റെ ആദ്യത്തെ ഹിറ്റ് പടവും അതാണ് എന്നാണ് താരം പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

ഒരു ടെലിവിഷന്‍ ഷോ കാരണം തകരുന്നതല്ല കുടുംബം: വീണ

നടിയായും നര്‍ത്തകി എന്ന നിലയിലും കഴിവെ തെളിയിച്ച…

10 hours ago

ചുറ്റുമുള്ളവര്‍ക്ക് സൈലന്‍സ് ബുദ്ധിമുട്ടാകും; വിജയിയുടെ സ്വഭാവത്തെക്കുറിച്ച് തൃഷ പറഞ്ഞത്

തെന്നിന്ത്യന്‍ സിനിമ ലോകത്തെ താരസുന്ദരിമാരില്‍ മുന്‍നിരയില്‍ തന്നെയാണ്…

10 hours ago

നാഗചൈതന്യ പുതിയ വിവാഹം ചെയ്ത് ജീവിക്കുന്നതില്‍ അസൂയ ഉണ്ടോ? സാമന്ത പറയുന്നു

തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ…

10 hours ago

എന്റെ പ്രിയപ്പെട്ട ഹീറോയിന്‍; മംമ്തയെക്കുറിച്ച് ബാല

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…

10 hours ago