കോമഡി വേഷങ്ങള്‍ കൈകാര്യം ചെയ്ത് മലയാളികളുടെ മനസ് കീഴടക്കിയ താരമാണ് സുരാജ് വെഞ്ഞാറമൂട്. തിരുവനന്തപുരം ശൈലിയിലുള്ള ഭാഷയും കോമഡിയും ചേര്‍ന്നപ്പോള്‍ സിനിമയില്‍ വലിയ സ്ഥാനം തന്നെ സുരാജില്‍ വന്നുചേര്‍ന്നു.
ദശമൂലം ദാമു പോലെയുള്ള കഥാപാത്രങ്ങള്‍ ഒരിക്കലും മറക്കാന്‍ സാധിക്കാത്തതാണ്. എന്നാല്‍ കോമഡി വിട്ട് ഇപ്പോള്‍ എല്ലാ രീതിയിലുള്ള കഥാപാത്രങ്ങളും താരം അവതരിപ്പിക്കാറുണ്ട്. പലതും സീരിയസ് കഥാപാത്രങ്ങളാണ്.
അടുത്തിടെ ഏറ്റവും കൂടുതല്‍ വൈറലായതും നടന്‍ സുരാജ് വെഞ്ഞാറമൂടിന് എതിരെ വലിയ സൈബര്‍ അറ്റാക്ക് നടക്കാന്‍ കാരണമായതുമായ ഒന്നായിരുന്നു ഉണ്ണി മുകുന്ദന്‍ സിനിമ മാര്‍ക്കോയെ കുറിച്ച് പറഞ്ഞ വാക്കുകള്‍. എല്ലാം മറന്ന് ചിരിച്ച് ഹാപ്പിയായി ചില്ലായി തീയറ്ററില്‍ നിന്ന് തിരിച്ചുവരാം. കുടുംബ ചിത്രമാണിത്. എല്ലാവര്‍ക്കും റിലേറ്റ് ചെയ്യാന്‍ പറ്റുന്ന സിനിമയാണ് എന്നാണ് സുരാജ് പറഞ്ഞത്. മാര്‍ക്കോയെ കുറിച്ചുള്ള എന്റെ പ്രതികരണം നൂറ് ശതമാനവും തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. ഞാനും അത് കണ്ടിരുന്നു. ഒരിക്കലും ഞാന്‍ അങ്ങനെ ഉദ്ദേശിച്ച് പറഞ്ഞതല്ല എന്നുമാണ് സുരാജ് ഇപ്പോള്‍ പറയുന്നത്. ഞാന്‍ മാര്‍ക്കോ കണ്ട് ഉണ്ണിക്ക് മെസേജ് അയച്ചിരുന്നു. ആ സിനിമയുടെ സംവിധായകന്‍ എന്റെ സുഹൃത്താണ്. എല്ലാ സിനിമകളും ഓടണ്ടേ..?.എന്നും സുരാജ് പറയുന്നു.
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ശാന്തികൃഷ്ണ. മലയാളത്തിലെ…
ഉലക നായകന്‍ കമല്‍ ഹാസന്റെ മകളാണ് ശ്രുതി…
മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ട നടനാണ് ജയറാം. 1988ല്‍…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദന വര്‍മ്മ.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശരണ്യ ആനന്ദ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗായത്രി സുരേഷ്.…