Categories: latest news

‘ആ പടത്തിനു 10-25 ലക്ഷം രൂപ കൂടുതല്‍ കിട്ടിയേനെ’; കസബ വിവാദം ഓര്‍മിപ്പിച്ച് ജോബി ജോര്‍ജ്

മമ്മൂട്ടിയെ നായകനാക്കി നിതിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്ത ‘കസബ’ 2016 ലാണ് റിലീസ് ചെയ്തത്. ജോബി ജോര്‍ജാണ് ചിത്രം നിര്‍മിച്ചത്. ബോക്‌സ്ഓഫീസില്‍ വലിയ വിജയമായില്ലെങ്കിലും സിനിമ സാമ്പത്തിക ലാഭം നേടിയിരുന്നു. ആ സമയത്ത് പാര്‍വതി തിരുവോത്ത് കസബയ്‌ക്കെതിരെ നടത്തിയ പരാമര്‍ശം ഇല്ലായിരുന്നെങ്കില്‍ തന്റെ സിനിമ 10-25 ലക്ഷം രൂപ കൂടുതല്‍ കളക്ട് ചെയ്‌തേനെ എന്ന് ജോബി ജോര്‍ജ് പറയുന്നു. പാര്‍വതിയുടെ പേരെടുത്ത് പറയാതെയാണ് ജോബി ജോര്‍ജ്ജിന്റെ കസബ പരാമര്‍ശം.

‘ അനാവശ്യമായ പഴിചാരലുകളായിരുന്നു. അതിമനോഹരമായ സിനിമയായിരുന്നു. അന്നത്തെ പഴിചാരലുകളില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ ആ സിനിമ കുറച്ച് കൂടെ കളക്ട് ചെയ്‌തേനെ. 10, 25 ലക്ഷം രൂപ കൂടുതല്‍ കിട്ടിയേനെ. പക്ഷെ സാരമില്ല. മലയാള സിനിമയുള്ളിടത്തോളം രാജന്‍ സക്കറിയ എന്ന കഥാപാത്രം വന്ന് കൊണ്ടിരിക്കും. ഓര്‍ത്ത് കൊണ്ടിരിക്കും. ഗുഡ് വില്‍ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ലോഗോയില്‍ പോലും ഇടം പിടിച്ചു. ചരിത്രത്തിന്റെ ഭാഗമാണ് ആ കഥാപാത്രം’, ജോബി ജോര്‍ജ് പറയുന്നു.

കസബയില്‍ മമ്മൂട്ടി അവതരിപ്പിച്ച രാജന്‍ സക്കറിയ എന്ന പൊലീസ് കഥാപാത്രം ഒരു വനിത പൊലീസിന്റെ ബെല്‍റ്റില്‍ പിടിക്കുന്ന രംഗമാണ് അന്ന് വിവാദത്തിനു കാരണമായത്.

അനില മൂര്‍ത്തി

Recent Posts

ചന്ദ്രനെ വായിലിട്ട് ടോവിനോ; വൈറലായി വീഡിയോ

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച രസകരമായ ഒരു റീലിലൂടെ…

13 hours ago

ഫെയ്സ്ബുക്കിലെ വ്യാജനെതിരെ ലിജോ മോള്‍

സോഷ്യല്‍ മീഡിയയിലെ വ്യാജനെതിരെ നടി ലിജോ മോള്‍.…

13 hours ago

വണ്ണം കുറഞ്ഞപ്പോഴും ബോഡി ഷെയിമിങ്ങ്; മറുപടിയുമായി സൗഭാഗ്യ

സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് നര്‍ത്തകി…

13 hours ago

തിയേറ്ററുകളിൽ ചിരിയുടെ പൂരം; ഒക്ടോബർ 2 മുതൽ ‘അവറാച്ചൻ & സൺസ്’ കളത്തിലേക്ക്!

ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…

1 day ago