ചുരുങ്ങിയകാലം കൊണ്ട് സിനിമയില്‍ നല്ല വേഷങ്ങള്‍ ചെയ്യാന്‍ സാധിച്ച താരമാണ് ഉണ്ണി മുകുന്ദന്‍. 2002ലെ മലയാളം സിനിമയായ നന്ദനത്തിന്റെ തമിഴ് റീമേക്കായ സീദന്‍ എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദന്റെ സിനിമാ പ്രവേശനം. 2011ല്‍ റിലീസായ ബോംബേ മാര്‍ച്ച് 12 എന്ന സിനിമയിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് നിരവധി അവാര്‍ഡുകള്‍ ലഭിച്ചു.
തുടര്‍ന്ന് ബാങ്കോക്ക് സമ്മര്‍, തത്സമയം ഒരു പെണ്‍കുട്ടി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച ഉണ്ണി മുകുന്ദന്‍ 2012ല്‍ റിലീസായ മല്ലൂസിംഗ് എന്ന സിനിമയില്‍ നായകനായി. മല്ലൂസിംഗിന്റെ വലിയ വിജയം ഒരു പിടി സിനിമകളില്‍ നായക വേഷം ചെയ്യാന്‍ ഉണ്ണി മുകുന്ദന് അവസരമൊരുക്കി. താരത്തിന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ മാര്‍ക്കോ സിനിമ വലിയ വിജയമായിരുന്നു.
ഇപ്പോള്‍ താന്‍ മദ്യപിക്കില്ലെന്ന് പറയുകയാണ് താരം. ഞാന്‍ കള്ള് കുടിക്കാറില്ല. ഒന്നോ, രണ്ടോ സിനിമയില്‍ സ്‌മോക്ക് ചെയ്തിട്ടുണ്ട്. അത് ഞാന്‍ ആര്‍ക്കും റെക്കമന്റ് ചെയ്യുകയുമില്ല. മാത്രമല്ല സ്‌മോക്കിങ് കാന്‍സറിന് കാരണമാകുമെന്നും അത് നമ്മളെ കൊല്ലുമെന്നും അതില്‍ തന്നെ എഴുതി വെച്ചിട്ടുമുണ്ട്. ഇതിനേക്കാളും മുകളില്‍ നമുക്ക് കിക്ക് തരുന്ന പല കാര്യങ്ങളും ലൈഫിലുണ്ട് എന്നുമാണ് താരം പറയുന്നത്.
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. മോഹന്‍ലാല്‍,…
ചുരുങ്ങിയ കാലംകൊണ്ട് തെന്നിന്ത്യയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ്…
മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട താരമാണ് കാവ്യ മാധവന്.…
ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ…
ഗ്ലാമറസ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാധിക.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…