Categories: latest news

അച്ഛനു തൊണ്ടയില്‍ കാന്‍സര്‍ ആയിരുന്നു; മണിയന്‍പിള്ള രാജുവിന്റെ മകന്റെ വാക്കുകള്‍

നടന്‍ മണിയന്‍പിള്ള രാജുവിന്റെ ആരോഗ്യനിലയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ച് മകനും അഭിനേതാവുമായ നിരഞ്ജ് മണിയന്‍പിള്ള രാജു. അച്ഛനു തൊണ്ടയില്‍ കാന്‍സര്‍ ആയിരുന്നെന്നും ഇപ്പോള്‍ പൂര്‍ണ ആരോഗ്യവാനാണെന്നും നിരഞ്ജ് പറഞ്ഞു. അച്ഛനു എന്തോ മാരക രോഗമാണെന്ന് ചിലര്‍ പറയുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നെന്നും അത്തരം പ്രചരണങ്ങളൊന്നും ശ്രദ്ധിക്കാറില്ലെന്നും നിരഞ്ജ് മനോരമ ഓണ്‍ലൈനിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘ അച്ഛന് കാന്‍സര്‍ ആയിരുന്നു. തൊണ്ടയിലായിരുന്നു അര്‍ബുദം. കീമോയും റേഡിയേഷനുമെല്ലാം കഴിയുമ്പോള്‍ സ്വാഭാവികമായി തൈറോയ്ഡില്‍ വ്യതിയാനം വരും. അത് ശരീരം മെലിയാന്‍ കാരണമായി. അച്ഛന്‍ ഇപ്പോള്‍ പൂര്‍ണ ആരോഗ്യവാനാണ്,’ നിരഞ്ജ് പറഞ്ഞു.

മോഹന്‍ലാല്‍ ചിത്രം ‘തുടരും’ ആണ് മണിയന്‍പിള്ള രാജുവിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഈ സിനിമ അച്ഛന്റെ ഗംഭീര തിരിച്ചുവരവ് ആയിരിക്കുമെന്നും നിരഞ്ജ് പറഞ്ഞു.

ഈയടുത്ത് ഒരു വിവാഹ റിസപ്ഷനു എത്തിയപ്പോഴാണ് മണിയന്‍പിള്ള രാജുവിന്റെ ആരോഗ്യത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്കു തുടക്കം കുറിച്ചത്. വളരെ ക്ഷീണിതനായാണ് താരത്തെ ചിത്രങ്ങളിലും വീഡിയോയിലും കണ്ടത്. ഇതിനു പിന്നാലെ താരത്തിനു മാരക അസുഖം ആണെന്നും ശബ്ദം പോലും നഷ്ടമായിരിക്കുകയാണെന്നും ചില പ്രചരണങ്ങള്‍ നടന്നിരുന്നു.

അനില മൂര്‍ത്തി

Recent Posts

ആഘോഷപ്പൊലിമയിൽ ദിയ കൃഷ്ണ; ഒപ്പം ചർച്ചയായി പുതിയ വെളിപ്പെടുത്തലുകളും

ഇൻഫ്ലുവൻസറും സംരംഭകയുമായ ദിയ കൃഷ്ണ പങ്കുവെച്ച ഏറ്റവും…

8 hours ago

മോഹൻലാൽ സാറിന്റെ അഭിപ്രായം അറിയണം; ദൃശ്യം ക്ലൈമാക്സിന് മുൻപ് നേരിട്ട് വിളിച്ച് അജയ് ദേവ്ഗൺ

'ദ്രിശ്യം: ദി കൺക്ലൂഷൻ' പുറത്തിറങ്ങാൻ ഒരുങ്ങുമ്പോൾ, ചിത്രം…

8 hours ago

‘കോഫി വിത്ത് കരണ്‍’ ;വികാരനിര്‍ഭരനായി കരണ്‍ ജോഹര്‍

കരണ്‍ ജോഹര്‍ തന്റെ വിഖ്യാതമായ ടോക്ക് ഷോയായ…

14 hours ago

വിവാഹത്തിന് മുമ്പ് അമ്മയാകാന്‍ ശ്രമിച്ചു,സ്വര ഭാസ്‌കര്‍

ഓണ്‍ സ്‌ക്രീനില്‍ മിന്നും പ്രകടനങ്ങള്‍ കാഴ്ചവച്ചിട്ടുള്ള നടിയാണ്…

14 hours ago