Categories: Gossips

പ്രാവിന്‍കൂട് ഷാപ്പ് പരാജയത്തിലേക്കോ?

ബേസില്‍ ജോസഫ്, സൗബിന്‍ ഷാഹിര്‍, ചെമ്പന്‍ വിനോദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശ്രീരാജ് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ‘പ്രാവിന്‍കൂട് ഷാപ്പ്’ ബോക്സ് ഓഫീസില്‍ കിതയ്ക്കുന്നു. ആദ്യദിനം ബോക്‌സ്ഓഫീസില്‍ നിന്ന് ഒന്നര കോടിക്ക് അടുത്ത് കളക്ട് ചെയ്ത ചിത്രം രണ്ടാം ദിനത്തിലേക്ക് എത്തിയപ്പോള്‍ വീണു. വെറും 75 ലക്ഷമാണ് രണ്ടാം ദിനത്തിലെ ഇന്ത്യ നെറ്റ് കളക്ഷനെന്ന് സാക്നില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നു. മൂന്നാം ദിനമായ ഇന്നും ഒരു കോടി തൊടാന്‍ പ്രാവിന്‍കൂട് ഷാപ്പിനു സാധിക്കില്ലെന്നാണ് ആദ്യ മണിക്കൂറുകളിലെ കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.

ചിത്രത്തിനു സമ്മിശ്ര പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. ഇത് ബോക്‌സ്ഓഫീസ് പ്രകടനത്തെ സാരമായി ബാധിച്ചു.

തൃശൂരിലെ പ്രാവിന്‍കൂട് എന്ന ഷാപ്പില്‍ ഒരു ദിവസം രാത്രി നടക്കുന്ന കൊലപാതകവും അതിനെ തുടര്‍ന്നുള്ള അന്വേഷണവുമാണ് സിനിമയുടെ പ്രമേയം. ഡാര്‍ക്ക് ഹ്യൂമറിലൂടെയാണ് കഥ മുന്നോട്ടു കൊണ്ടുപോകുന്നത്. എന്നാല്‍ ഈ അവതരണശൈലിക്ക് പ്രേക്ഷകരെ പൂര്‍ണമായി തൃപ്തിപ്പെടുത്താന്‍ സാധിച്ചിട്ടില്ല. അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

മാരേജിനെ കുറിച്ച് ആണ്‍കുട്ടികള്‍ക്ക് ട്രെയിനിങ് കിട്ടാത്തത് പ്രശ്‌നമാണ്: അര്‍ച്ചന കവി

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അര്‍ച്ചന കവി.…

4 minutes ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അപര്‍ണ തോമസ്

സ്‌റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ…

10 minutes ago

ആദ്യ പടം സൂപ്പര്‍ഹിറ്റാക്കിയ യുവ സംവിധായകനു മമ്മൂട്ടി ഡേറ്റ് നല്‍കിയതായി റിപ്പോര്‍ട്ട് !

യുവ സംവിധായകനു മമ്മൂട്ടി ഡേറ്റ് നല്‍കിയതായി റിപ്പോര്‍ട്ട്.…

10 minutes ago

ഗ്ലാമറസ് പോസുമായി റിമ കല്ലിങ്കല്‍

ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് റിമ…

8 hours ago

ഇടവേളയ്ക്ക് ശേഷം ചിത്രങ്ങളുമായി കല്യാണി

ഇടവേളയ്ക്ക് ശേഷം ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി…

8 hours ago

സാരിയില്‍ മനോഹരിയായി ശ്വേത മേനോന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…

8 hours ago