ആസിഫ് അലി, അനശ്വര രാജന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത ‘രേഖാചിത്രം’ തിയറ്ററുകളില്‍ വലിയ വിജയമായി മുന്നേറുകയാണ്. മമ്മൂട്ടി റഫറന്‍സ് ആണ് സിനിമയുടെ വലിയ വിജയത്തിനു കാരണമെന്ന് രേഖാചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെല്ലാം ഒരേസ്വരത്തില്‍ പറയുന്നു. സിനിമയില്‍ എഐ ടെക്‌നോളജി ഉപയോഗിച്ച് മമ്മൂട്ടിയെ കാണിക്കുന്നുണ്ട്. മാത്രമല്ല സിനിമ അവസാനിക്കുന്നത് മമ്മൂട്ടിയുടെ ശബ്ദത്തോടു കൂടിയാണ്.
ക്ലൈമാക്‌സിലെ ഡബ്ബിങ്ങില്‍ ‘മമ്മൂട്ടി’ എന്നായിരുന്നു ആദ്യം. പിന്നീട് അത് ‘മമ്മൂട്ടി ചേട്ടന്‍’ എന്നാക്കി ഡബ്ബ് ചെയ്യുകയായിരുന്നെന്ന് ആസിഫ് അലി വെളിപ്പെടുത്തി.
‘ രേഖാചിത്രത്തില്‍ ആദ്യം ഡബ്ബ് ചെയ്തത് പ്രിയപ്പെട്ട രേഖ പത്രോസിനു സ്‌നേഹപൂര്‍വ്വം മമ്മൂട്ടി എന്നായിരുന്നു. മമ്മൂക്ക ഒരു ഇന്റര്‍നാഷണല്‍ ട്രിപ്പ് പോകുന്നതിന്റെ തലേദിവസം രാത്രിയിലാണ് അദ്ദേഹം ജോഫിനു മെസേജ് അയച്ച് വെളുപ്പിനു ആറ് മണിക്ക് ഡബ്ബിങ് കറക്ഷന്‍ ഉണ്ട് വരണം എന്നു പറഞ്ഞത്. മമ്മൂട്ടി എന്നതില്‍ നിന്ന് മമ്മൂട്ടി ചേട്ടന്‍ എന്ന് ആക്കാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. അദ്ദേഹം ഗസ്റ്റ് അപ്പിയറന്‍സില്‍ വരുന്ന ഒരു പടത്തിനു വേണ്ടിയാണ് ഇത് ചെയ്യുന്നതെന്ന് ആലോചിക്കണം. യാത്ര പോകുന്ന ദിവസം രാവിലെ അഞ്ചരക്ക് അദ്ദേഹം എത്തി. ആറ് മണിക്ക് ഡബ്ബ് ചെയ്ത് ഏഴ് മണിക്ക് എയര്‍പോര്‍ട്ടില്‍ പോയി. അതാണ് കമ്മിറ്റ്‌മെന്റ്. സിനിമയോടുള്ള പാഷനാണ് അത്,’ ആസിഫ് അലി പറഞ്ഞു.
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പ്രയാഗ. ഇന്‍സ്റ്റഗ്രാമിലാണ്…
സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശിവദ. സോഷ്യല്‍…
ഉപ്പും മുളകും എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ…
ഉദാഹരണം സുജാത എന്ന ചിത്രത്തില്‍ മഞ്ജു വാര്യറുടെ…