Categories: latest news

കങ്കണയുടെ എമര്‍ജന്‍സി നിരോധിച്ച് ബംഗ്ലാദേശ്

കങ്കണ റണൗട്ട് സംവിധാനം ചെയ്ത് മുഖ്യവേഷത്തില്‍ എത്തിയ എമര്‍ജന്‍സി ബംഗ്ലാദേശില്‍ റിലീസ് ചെയ്യുന്നത് നിരോധിച്ചതായി വിവരം. രണ്ട് രാജ്യങ്ങള്‍ക്കും ഇടയിലുള്ള നയതന്ത്ര ബന്ധം സുഖകരമല്ലാത്തതാണ് നിരോധനത്തിലേക്ക് നയിച്ചത് എന്നാണ് വിവരം.

ഇന്ത്യയിലെ എമര്‍ജന്‍സി കാലഘട്ടത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. ഇതില്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് കങ്കണ വേഷമിട്ടിരിക്കുന്നത്. സഞ്ജയ് ഗാന്ധിയായി എത്തുന്ന മലയാളി താരം വൈശാഖ് നായരുമാണ്.

ഈ വര്‍ഷം സെപ്റ്റംബര്‍ 6 ന് ചിത്രം റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ സിനിമ സിഖ് സമുദായത്തെ മോശമായി കാണിച്ചുവെന്ന് ആരോപിച്ച് നിരവധി സിഖ് ഗ്രൂപ്പുകള്‍ ഒന്നിലധികം പരാതികള്‍ നല്‍കിയതിനെത്തുടര്‍ന്ന് ഇത് വിവാദമായി. സെന്‍സര്‍ ബോര്‍ഡ് ചിത്രം വീണ്ടും അവലോകനം ചെയ്യുകയും ചിത്രത്തിന് ഏകദേശം 13 കട്ടുകളും മാറ്റങ്ങളും നല്‍കുകയും ഉള്ളടക്കത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്യുകയായിരുന്നു,

അനുപം ഖേര്‍, മഹിമ ചൗധരി, മിലിന്ദ് സോമന്‍, ശ്രേയസ് തല്‍പാഡെ, മലയാളി നടന്‍ വിശാഖ് നായര്‍, അന്തരിച്ച സതീഷ് കൗശിക് എന്നിവരുള്‍പ്പെടെ ശക്തമായ ഒരു കൂട്ടം അഭിനേതാക്കളെ ഇതില്‍ അവതരിപ്പിക്കുന്നു. സീ സ്റ്റുഡിയോസ്, മണികര്‍ണിക ഫിലിംസ്, രേണു പിട്ടി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച എമര്‍ജന്‍സി, സഞ്ചിത് ബല്‍ഹാര, ജി.വി. പ്രകാശ് കുമാര്‍, സംഭാഷണങ്ങളും തിരക്കഥയും ഒരുക്കിയിരിക്കുന്നത് പ്രശസ്തനായ റിതേഷ് ഷായാണ്.

ജോയൽ മാത്യൂസ്

Recent Posts

സ്‌റ്റൈലിഷ് ലുക്കുമായി നന്ദന വര്‍മ്മ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദന വര്‍മ്മ.…

1 hour ago

സാരിയില്‍ ഗ്ലാമറസ് ലുക്കുമായി ശരണ്യ ആനന്ദ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശരണ്യ ആനന്ദ്.…

1 hour ago

അടിപൊളി പോസുമായി ഗായത്രി സുരേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗായത്രി സുരേഷ്.…

2 hours ago

സ്‌റ്റൈലിഷ് ലുക്കുമായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

സാരിയില്‍ അടിപൊളിയായി സാനിയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാനിയ. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

സ്‌റ്റൈലിഷ് പോസുമായി അനുമോള്‍

ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

13 hours ago