Categories: latest news

ലക്കി ഭാസ്‌കറിന്റെ പുതിയ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

ദുല്‍ഖര്‍ സല്‍മാന്‍ പ്രധാന വേഷത്തില്‍ എത്തിയ ലക്കി ഭാസ്‌കറിന്റെ പുതിയ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്. ലക്കി ഭാസ്!കര്‍ ആഗോളതലത്തില്‍ 113.39 കോടി രൂപയിലധികം നേടിയിട്ടുണ്ട്.
സിനിമയുടെ ടെലിവിഷന്‍ പ്രീമിയറും പ്രഖ്യാപിച്ചിട്ടുണ്ട്. സ്റ്റാര്‍ മായില്‍ ജനുവരി 19നാണ് ചിത്രം സംപ്രേഷണം ചെയ്യുക.

വെങ്കി അറ്റ്‌ലൂരി രചനയും സംവിധാനവും നിര്‍വഹിച്ച ലക്കി ഭാസ്‌കര്‍ പിരീഡ് ക്രൈം ത്രില്ലര്‍ ഴോണറിലാണ് അവതരിപ്പിച്ചിരിക്കുന്നത്. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളില്‍ റിലീസ് ചെയ്യുന്ന ചിത്രം സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റര്‍ടൈന്‍മെന്റ്‌സും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. അവതരിപ്പിക്കുന്നത് ശ്രീകര സ്റ്റുഡിയോസ്.

മീനാക്ഷി ചൗധരി നായികാ വേഷം ചെയ്ത ചിത്രത്തില്‍ ഭാസ്‌കര്‍ എന്ന് പേരുള്ള ഒരു ബാങ്ക് കാഷ്യറായാണ് ദുല്‍ഖര്‍ വേഷമിട്ടിരിക്കുന്നത്. 2 മണിക്കൂര്‍ 30 മിനിറ്റ് 40 സെക്കന്റ് ആണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. 19801990 കാലഘട്ടത്തിലെ മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഒരു പീരീഡ് ഡ്രാമ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഹൈപ്പര്‍ ആദി, സൂര്യ ശ്രീനിവാസ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ദേശീയ അവാര്‍ഡ് ജേതാവ് ജി വി പ്രകാശ് കുമാര്‍ സംഗീതമൊരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചത് നിമിഷ് രവി, എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് നവീന്‍ നൂലി. കലാസംവിധാനം ബംഗ്‌ളാന്‍, പിആര്‍ഒ: ശബരി

ജോയൽ മാത്യൂസ്

Recent Posts

കങ്കണയുടെ എമര്‍ജന്‍സി നിരോധിച്ച് ബംഗ്ലാദേശ്

കങ്കണ റണൗട്ട് സംവിധാനം ചെയ്ത് മുഖ്യവേഷത്തില്‍ എത്തിയ…

2 hours ago

ബോളിവുഡിനെയും ഞെട്ടിച്ച് മാര്‍ക്കോ

ബോളിവുഡിലും മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ഉണ്ണി…

2 hours ago

മമ്മൂക്കയ്ക്ക് ഒപ്പമുള്ള അഭിനയിക്കാന്‍ ലഭിച്ചത് ഭാഗ്യം: വീണ നായര്‍

നടിയായും നര്‍ത്തകി എന്ന നിലയിലും കഴിവെ തെളിയിച്ച…

2 hours ago

ജോജു ജോര്‍ജിന്റെ പണി ഒടിടിയില്‍

ജോജു ജോര്‍ജ് സംവിധാനം ചെയ്ത് പ്രധാന വേഷത്തില്‍…

3 hours ago

പൊങ്കല്‍ ചിത്രത്തിന് പിന്നാലെ നയന്‍താരയ്ക്ക് വിമര്‍ശനം

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നയന്‍താര. തെന്നന്ത്യയിലെ…

3 hours ago

ചുവപ്പില്‍ മനോഹരിയായി അതിഥി

ചുവപ്പ് ഔട്ട്ഫിറ്റില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അതിഥി.…

10 hours ago