ചുരുങ്ങിയകാലം കൊണ്ട് സിനിമയില്‍ നല്ല വേഷങ്ങള്‍ ചെയ്യാന്‍ സാധിച്ച താരമാണ് ഉണ്ണി മുകുന്ദന്‍. 2002ലെ മലയാളം സിനിമയായ നന്ദനത്തിന്റെ തമിഴ് റീമേക്കായ സീദന്‍ എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദന്റെ സിനിമാ പ്രവേശനം. 2011ല്‍ റിലീസായ ബോംബേ മാര്‍ച്ച് 12 എന്ന സിനിമയിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് നിരവധി അവാര്‍ഡുകള്‍ ലഭിച്ചു.
തുടര്‍ന്ന് ബാങ്കോക്ക് സമ്മര്‍, തത്സമയം ഒരു പെണ്‍കുട്ടി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച ഉണ്ണി മുകുന്ദന്‍ 2012ല്‍ റിലീസായ മല്ലൂസിംഗ് എന്ന സിനിമയില്‍ നായകനായി. മല്ലൂസിംഗിന്റെ വലിയ വിജയം ഒരു പിടി സിനിമകളില്‍ നായക വേഷം ചെയ്യാന്‍ ഉണ്ണി മുകുന്ദന് അവസരമൊരുക്കി.
ഇപ്പോള്‍ അമ്മ ട്രഷറര്‍ സ്ഥാനം രാജിവെച്ചതിനെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. ഒരുപാട് ചിന്തകള്‍ക്കും ആലോചനകള്‍ക്കും ശേഷം അമ്മയിലെ ട്രഷറര്‍ സ്ഥാനം ഒഴിയാനുള്ള പ്രയാസകരമായ തീരുമാനം ഞാന്‍ എടുത്തിരിക്കുകയാണ്. ഈ സ്ഥാനത്ത് ഉണ്ടായിരുന്ന സമയം ഞാന്‍ ശരിക്കും ആസ്വദിച്ചു. ഇത് ശരിക്കും ആവേശകരവും പ്രതിഫലദായകവുമായ അനുഭവമായിരുന്നു. എന്നിരുന്നാലും, കഴിഞ്ഞ കുറച്ച് മാസങ്ങളില്‍, എന്റെ ജോലികള്‍ കൂടി വരുന്നതിന് അനുസരിച്ചും പ്രത്യേകിച്ച് മാര്‍ക്കോയും മറ്റ് നിര്‍മ്മാണ ഉത്തരവാദിത്തങ്ങളും എന്റെ മാനസികാരോഗ്യത്തെ സാരമായി ബാധിച്ചു. എന്റെ പ്രൊഫഷണല്‍ ജീവിതത്തിലെ സമ്മര്‍ദ്ദങ്ങള്‍ക്കൊപ്പം ഈ ഉത്തരവാദിത്തങ്ങളും ഒരുമിച്ച് കൊണ്ടു പോവുക എന്നത് വളരെ വലിയ കാര്യമാണ്. എന്റെയും എന്റെ കുടുംബത്തിന്റെയും ക്ഷേമത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ പ്രാധാന്യം ഞാനിപ്പോള്‍ മനസ്സിലാക്കുന്നു എന്നു ഉണ്ണി മുകുന്ദന്‍ പറയുന്നു.
ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നസ്രിയ. ബാലതാരമായാണ്…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഹണി റോസ്.…
മിനി സ്ക്രീന് പ്രേക്ഷകരുടെ ഇഷ്ടതാരം ശ്രീലക്ഷ്മി ശ്രീകുമാര്…
ബോബി ചെമ്മണ്ണൂര് ജയിലില് നിന്ന് പുറത്തിറങ്ങി. ലൈംഗികാധിക്ഷേപ…