മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഹണി റോസ്. വിനയന്‍ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന ഹണി ‘മുതല്‍ കനവ്’ എന്ന സിനിമയിലൂടെയാണ് തമിഴിലും അരങ്ങേറ്റം കുറിക്കുന്നത്. മലയാളത്തില്‍ ട്രിവാന്‍ഡ്രം ലോഡ്ജ്, ഹോട്ടല്‍ കാലിഫോര്‍ണിയ തുടങ്ങിയ സിനിമകളിലെ പ്രകടനം ഏറെ ശ്രദ്ധ നേടി.
മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള താരം സമൂഹ മാധ്യമങ്ങളിലും സജീവമാണ്. ഹണി റോസിന്റെ വസ്ത്രധാരണമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാര്‍ത്ത ചാനലുകളിലും സോഷ്യല്‍മീഡിയയിലും ഏറ്റവും കൂടുതല്‍ ചര്‍ച്ചയാകുന്ന ഒരു വിഷയം. ബോബി ചെമ്മണ്ണൂര്‍ നടിക്ക് എതിരെ നടത്തിയ ലൈംഗീകാധിക്ഷേപ പരാമര്‍ശത്തിന്റെ പേരില്‍ കേസില്‍ പെട്ടിരുന്നു.
ഇപ്പോള്‍ തന്റെ വസ്ത്രത്തെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. കോണ്‍ഫിഡന്‍സും കംഫേര്‍ട്ടും തരുന്ന വസ്ത്രങ്ങള്‍ തെരഞ്ഞെടുത്താണ് താന്‍ ധരിക്കുന്നതെന്ന് ഹണി പറയുന്നു. പൊതുവേദികളിലേക്ക് എത്തുമ്പോള്‍ താന്‍ വസ്ത്രത്തിന്റെ കാര്യത്തില്‍ കോണ്‍ഷ്യസാകാറുണ്ടെന്നും നടി പറയുന്നു.
സോഷ്യല് മീഡിയയില് ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ഖുശ്ബു. 1970…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
മലയാള സിനിമയില്‍ തിളങ്ങിനിന്ന താരമാണ് സംയുക്ത വര്മ്മ.…
അമര് അക്ബര് അന്തോണി, ഒപ്പം എന്നീ സിനിമകളിലൂടെ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുച്ചെ് രമ്യ നമ്പീശന്.…