മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഹണി റോസ്. വിനയന്‍ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന ഹണി ‘മുതല്‍ കനവ്’ എന്ന സിനിമയിലൂടെയാണ് തമിഴിലും അരങ്ങേറ്റം കുറിക്കുന്നത്. മലയാളത്തില്‍ ട്രിവാന്‍ഡ്രം ലോഡ്ജ്, ഹോട്ടല്‍ കാലിഫോര്‍ണിയ തുടങ്ങിയ സിനിമകളിലെ പ്രകടനം ഏറെ ശ്രദ്ധ നേടി.
മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള താരം സമൂഹ മാധ്യമങ്ങളിലും സജീവമാണ്. കഴിഞ്ഞ ദിവസമാണ് തനിക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയ ബോബി ചെമ്മണ്ണൂരിനെതിരെ താരം പരാതി നല്‍കിയത്. ഇതില്‍ ബോബി ചെമ്മണ്ണൂരിനെ അടക്കം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് സംസാരിക്കുകയാണ് ഹണി റോസ്.
ഒരു വ്യക്തി എന്റെ പുറകെ നടന്ന് ആക്രമിക്കുകയാണ്. അത് നിയമസംവിധാനത്തെ വെല്ലുവിളിക്കലാണ്. അതിനാലാണ് കേസ് ഫയല്‍ ചെയ്ത് മുന്നോട്ട് പോകുന്നത്. ഒത്തിരി പ്രമുഖര്‍ വിളിച്ച് സൂക്ഷിക്കണം എന്ന് പറഞ്ഞു. അപായപ്പെടുത്താന്‍ പോലും സാധ്യതയുള്ള വ്യക്തിയാണെന്നും പറഞ്ഞു. എല്ലാം മനസിലാക്കിയിട്ടും എടുത്ത ഉറച്ച തീരുമാനമാണ് പരാതിയുമായി മുന്നോട്ട് പോവുക എന്നത് എന്നുമാണ് ഹണി റോസ് പറയുന്നു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ലിയോണ ലിഷോയ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സൂര്യയും ജ്യോതികയും.…
സ്‌റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക.…