Categories: latest news

മാര്‍ക്കോ സിനിമക്കെതിരെ തെറ്റായ വാര്‍ത്ത; പ്രതികരിച്ച് നിര്‍മ്മാതാവ്

മാര്‍ക്കോ സിനിമയ്‌ക്കെതിരായ വ്യാജ വാര്‍ത്തകളില്‍ പ്രതികരിച്ച് ചിത്രത്തിന്റെ നിര്‍മ്മാതാവ്. ചിത്രത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കെതിരെയാണ് രംഗത്തെത്തിയിരിക്കുന്നത്. മാര്‍ക്കോയുടെ ഒടിടി റിലീസുമായി ബന്ധപ്പെട്ട് ചില തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നതായി ഞങ്ങളുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഈ ഒരു ഘട്ടത്തില്‍ യാതൊരു ഒടിടി പ്ലാറ്റ്‌ഫോമുകളുമായും ഞങ്ങള്‍ കരാര്‍ ഒപ്പുവെച്ചിട്ടില്ല. പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം തെറ്റായതും അടിസ്ഥാന രഹിതമായതുമാണ് എന്നാണ് അറിയിച്ചിരിക്കുന്നത്.

ഒരു വയലന്‍സ് ചിത്രമാണ് മാര്‍ക്കോ. ഉണ്ണി മുകുന്ദന്‍ ഒരിടവേളക്കുശേഷംആക്ഷന്‍ ഹീറോ ആയി എത്തുന്ന ഈ ചിത്രം പ്രേക്ഷകര്‍ക്കിടയില്‍ വലിയ ശ്രദ്ധ പിടിച്ചു പറ്റി. കളക്ഷനിലും ചിത്രം മുന്നേറുകയാണ്.

ഹനീഫ് അഥേനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വയലന്‍സിന്റെയും ആക്ഷന്‍ സീനുകളുടെയും പേരില്‍ ഇതിനോടകം തന്നെ മാര്‍ക്കോ വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്. സിനിമയിലെ വയലന്‍സിനെക്കുറിച്ച് ജഗദീഷും എഡിറ്റര്‍ ഷമീര്‍ മുഹമ്മദും പറഞ്ഞ വാക്കുകള്‍ മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കെ ജി എഫ് ചാപ്റ്റര്‍ 1 ,2 ഉള്‍പ്പെടെ നിരവധി കന്നഡ പടങ്ങള്‍ക്ക് വേണ്ടി സംഗീത സംവിധാനം നിര്‍വ്വഹിച്ച രവി ബസ്രുര്‍ ആണ് സിനിമക്കായി സംഗീതം നല്‍കുന്നത്.

ജോയൽ മാത്യൂസ്

Recent Posts

സാരിയില്‍ മനോഹരിയായി വിമല രാമന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് വിമല രാമന്‍.…

7 hours ago

കിടിലന്‍ പോസുമായി അനു മോള്‍

കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍.…

7 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി അപര്‍ണ തോമസ്

ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ…

7 hours ago

ബ്ലാക്കില്‍ സ്‌റ്റൈലിഷ് ലുക്കുമായി കീര്‍ത്തി സുരേഷ്

ബ്ലാക്ക് ഔട്ട്ഫിറ്റില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി…

7 hours ago

മനോഹരിയായി അനു സിത്താര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനു സിത്താര.…

7 hours ago