Categories: latest news

കോളേജുകളില്‍ പോകുമ്പോള്‍ കൂവല്‍ പതിവാണ്; അനുഭവം പറഞ്ഞ് ആസിഫ് അലി

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ആസിഫ് അലി.പുതുമുഖങ്ങളെ അണിനിരത്തി ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലെ ‘സണ്ണി ഇമട്ടി’ എന്ന കഥാപാത്രമായാണ് ആസിഫ് അലി സിനിമയിലേക്ക് എത്തുന്നത്.

രണ്ടാമത്തെ ചിത്രം സത്യന്‍ അന്തിക്കാടിന്റെ അന്‍പതാം ചിത്രമായ ‘കഥ തുടരുന്നു’ എന്ന സിനിമയായിരുന്നു. ഇദ്ദേഹത്തിന്റെ മൂന്നാമത്തെ ചിത്രം സിബി മലയില്‍ സംവിധാനം ചെയ്ത അപൂര്‍വരാഗമായിരുന്നു. ആസിഫ് അലിക്ക് പ്രശസ്തി നേടി കൊടുത്ത ഒരു സിനിമയായിരുന്നു ഇത്. പിന്നീട് ബെസ്റ്റ് ഓഫ് ലക്ക്, ഇതു നമ്മുടെ കഥ, വയലിന്‍ എന്നീ സിനിമകളില്‍ ഇദ്ദേഹം നായകനായി. ട്രാഫിക്, സോള്‍ട്ട് ആന്റ് പെപ്പര്‍ എന്ന ചിത്രങ്ങളിലൂടെ ഇദ്ദേഹം കൂടുതല്‍ ശ്രദ്ധേയനായി. ഈ സിനിമകള്‍ വന്‍ വിജയങ്ങളുമായിരുന്നു

ഇപ്പോള്‍ സിനിമാ പ്രമോഷനുകള്‍ക്ക് കോളേജില്‍ പോകുമ്പോഴുള്ള അനുഭവമാണ് താരം പറയുന്നത്. കോളേജ് പ്രൊമോഷന് അന്നും ഇന്നും ഒരേ സ്വഭാവമുണ്ട്. ഒരേ പ്രശ്‌നവുമുണ്ട്. കോളേജില്‍ എല്ലാവരും നോക്കുക നമ്മളെ എവിടെയെങ്കിലും ഒന്ന് തോല്‍പ്പിക്കാന്‍ പറ്റുമോ എന്നാകും. എന്റെ കോളേജില്‍ അഭിനേതാക്കളൊക്കെ വരുന്ന സമയത്ത് നമ്മള്‍ നോക്കി നില്‍ക്കും എവിടെയാണ് കൂവാന്‍ ഗ്യാപ്പ് കിട്ടുകയെന്ന്. അതിപ്പോഴും ഉണ്ട്. ഒരു വ്യത്യാസവുമില്ല. നമ്മള്‍ കാണിക്കുന്നത് വളരെ കാല്‍ക്കുലേറ്റഡ് ആയിരിക്കണം. അവരെ എന്റര്‍ടെയ്ന്‍ ചെയ്യിക്കുന്നത് കൃത്യമായിരിക്കണം. എവിടെയെങ്കിലും ഒന്ന് പാളിയാല്‍ ഇത് മൊത്തം എതിരാകും” എന്നാണ് ആസിഫ് അലി പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

സാരിയില്‍ മനോഹരിയായി വിമല രാമന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് വിമല രാമന്‍.…

6 hours ago

കിടിലന്‍ പോസുമായി അനു മോള്‍

കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍.…

6 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി അപര്‍ണ തോമസ്

ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ…

6 hours ago

ബ്ലാക്കില്‍ സ്‌റ്റൈലിഷ് ലുക്കുമായി കീര്‍ത്തി സുരേഷ്

ബ്ലാക്ക് ഔട്ട്ഫിറ്റില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി…

7 hours ago

മനോഹരിയായി അനു സിത്താര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനു സിത്താര.…

7 hours ago