Categories: latest news

പ്രമോഷന്‍ സമയത്ത് താലി മാറ്റാന്‍ പറഞ്ഞിരുന്നു, പക്ഷേ തയ്യാറായില്ല: കീര്‍ത്തി സുരേഷ്

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് കീര്‍ത്തി സുരേഷ്. കുട്ടിക്കാലത്ത് തന്നെ അഭിനയ രംഗത്തേക്ക് കടന്നു വന്ന കീര്‍ത്തി സുരേഷ് ഇപ്പോള്‍ മലയാളത്തില്‍ നിന്നും മാറി തെന്നിന്ത്യന്‍ സിനമാലോകം കീഴടക്കിയിരിക്കുകയാണ്. അന്യഭാഷകളില്‍ നല്ല വേഷങ്ങളാണ് താരത്തെ തേടി എത്തുന്നത്. ലീഡ് റോളില്‍ ആദ്യമായി കീര്‍ത്തി സുരേഷ് അഭിനയിക്കുന്നത് മോഹന്‍ലാല്‍ ചിത്രം ഗീതഞ്ജലിയിലാണ്. റിങ് മാസ്റ്ററിലെ പ്രകടനം ശ്രദ്ധ നേടിയതോടെ താരം തമിഴിലേക്കും തെലുങ്കിലേക്കും ചുവട് മാറ്റി.

താരത്തിന്റെ വിവാഹത്തിന് തൊട്ട് പിന്നാലെയായിരുന്നു ആദ്യമായി അഭിനയിച്ച ബോളിവുഡ് ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികള്‍ നടന്നത്. ഇപ്പോള്‍ അതേക്കുറിച്ചാണ് താരം സംസാരിക്കുന്നത്. പ്രമോഷന്‍ പരിപാടികളില്‍ താലി ധരിച്ചാണ് താരം എത്തിയത്. എന്നാല്‍ അത് മാറ്റണമെങ്കില്‍ മാറ്റിക്കോളൂ എന്ന് പലരും പറഞ്ഞിരുന്നു.എന്നാല്‍ എനിക്ക് അത് മാറ്റാന്‍ തോന്നിയില്ല. ഈ താലിയെന്ന് പറയുന്നത് ഹൃദയത്തോട് ചേര്‍ന്ന് കിടക്കണം എന്നാണ്. അത് വളരെ പരിശുദ്ധമാണ്. അതുപോലെതന്നെ പവര്‍ഫുള്ളാണ്. എത്ര ദിവസം ഈ മഞ്ഞ ചരടില്‍ താലി കിടക്കുന്നോ അത്രയും അത് പവര്‍ഫുള്ളാണ്. ഗോള്‍ഡന്‍ ചെയിനിലേക്ക് മാറ്റിക്കഴിഞ്ഞാല്‍ ഇത് നോര്‍മലായ ഒന്നാകും.

ചിലര്‍ പറഞ്ഞു വസ്ത്രത്തിനുള്ളില്‍ താലി ചരട് സൂക്ഷിക്കൂവെന്ന്. പക്ഷെ താലി ചരട് ധരിച്ച് കാണുമ്പോള്‍ കാണാന്‍ ഹോട്ടാണെന്ന് എനിക്ക് തോന്നി. ഞാന്‍ ഇത് ആഘോഷിക്കുകയാണ് എന്നാണ് കീര്‍ത്തി പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

ഗ്ലാമറസ് ചിത്രങ്ങളുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി സാരിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

20 hours ago

കിടിലന്‍ ചിത്രങ്ങളുമായി കീര്‍ത്തി സുരേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്.…

20 hours ago

ഗംഭീര പോസുമായി പ്രയാഗ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രയാഗ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

ചിരിച്ചിത്രങ്ങളുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

അതിസുന്ദരിയായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

സാരിയില്‍ മനോഹരിയായി ഇഷാനി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago