Categories: latest news

‘എടാ പുല്ലേ, ഞാന്‍ ഭരിക്കാന്‍ വന്നതല്ല’; കമന്റിട്ടയാള്‍ക്ക് മറുപടിയുമായി ഗോപി സുന്ദര്‍

സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ആക്രമിക്കപ്പെടുന്ന സെലിബ്രിറ്റിയാണ് സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍. റിലേഷന്‍ഷിപ്പുകളുടെ പേരിലാണ് താരത്തിനു ട്രോളുകളും വിമര്‍ശനങ്ങളും കിട്ടുന്നത്. ഗേള്‍ ഫ്രണ്ടായ മയോനിക്കൊപ്പമുള്ള ചിത്രം കഴിഞ്ഞ ദിവസം ഗോപി സുന്ദര്‍ പങ്കുവെച്ചിരുന്നു. അതിനു താഴെ പ്രകോപനപരമായ കമന്റിട്ടവര്‍ക്കെല്ലാം താരം വയറുനിറച്ച് മറുപടി നല്‍കുന്നുണ്ട്.

‘മലയാളം മ്യൂസിക് ഇന്‍ഡസ്ട്രി ഭരിക്കേണ്ടിയിരുന്ന ആളായിരുന്നു, പിന്നെ എന്തൊക്കെയോ സംഭവിച്ചു, എന്താലെ’ എന്നാണ് മയോനിക്കൊപ്പമുള്ള ഗോപി സുന്ദറിന്റെ ചിത്രത്തിനു താഴെ ഒരാളുടെ കമന്റ്. ഇയാള്‍ക്ക് അല്‍പ്പം രൂക്ഷമായി തന്നെ ഗോപി സുന്ദര്‍ മറുപടിയും നല്‍കി.

‘ എടാ പുല്ലേ..ഞാന്‍ ഭരിക്കാന്‍ വന്നതല്ല. ഞാന്‍ ജീവിക്കാന്‍ വന്നതാ. ഭരണം എനിക്ക് താല്‍പര്യം ഇല്ല. ഞാന്‍ എല്ലായ്‌പ്പോഴും സമാധാനത്തില്‍ ആണ്. നിനക്ക് സാധിക്കുമെങ്കില്‍ ഈ രീതി അനുകരിക്കൂ,’ എന്നാണ് ഗോപി സുന്ദറിന്റെ മറുപടി.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

11 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

11 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

11 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago