Categories: latest news

ഹലോ മമ്മി ഒടിടിയില്‍

തിയേറ്ററില്‍ വലിയ പ്രതികരണം നേടിയ ഹലോ മമ്മി ഒടിടിയിലേക്ക്. ജനുവരി രണ്ടാം വാരത്തോടെ ചിത്രം ഒടിടിയില്‍ എത്തുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്. ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയത്.

ഹാങ്ങ് ഓവര്‍ ഫിലിംസും എ ആന്‍ഡ് എച്ച് എസ് പ്രൊഡക്ഷനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണിത്. ഫാന്റസി കോമഡി ജോണറിലുള്ളതാണ് ചിത്ര. നവാഗതനായ വൈശാഖ് എലന്‍സ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹലോ മമ്മി’. സാന്‍ജോ ജോസഫ് ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്. ഹിന്ദി ചലച്ചിത്രങ്ങളിലൂടെയും ആസ്പിരന്റ്‌സ്, ദി ഫാമിലി മാന്‍, ദി റെയില്‍വേ മെന്‍ തുടങ്ങിയ വെബ് സീരീസുകളിലൂടെയും ശ്രദ്ധേയനായ നടന്‍ സണ്ണി ഹിന്ദുജ പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് ഹലോ മമ്മി.

അജു വര്‍ഗീസ്, ജഗദീഷ്, ജോണി ആന്റണി, ജോമോന്‍ ജ്യോതിര്‍, ബിന്ദു പണിക്കര്‍, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗാ മീരാ എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ജോയൽ മാത്യൂസ്

Recent Posts

കൂടെ ഞാനുണ്ട് എന്ന് പറയുന്ന പങ്കാളി എന്റെ ഭാഗ്യമാണ് എന്ന് പ്രിയമണി

ഏതൊരു ജോലിയിലും, ഇന്റസ്ട്രിയിലും പങ്കാളിയുടെ പിന്തുണ ഏതൊരാള്‍ക്കും…

3 hours ago

എന്റെ ജീവിതം ബാലന്‍സ് ചെയ്യുന്നത് സൂര്യയാണ്; ജ്യോതിക

സൂര്യയ്ക്ക് ജ്യോതികയാണോ പിന്തുണ നല്‍കുന്നത്, ജ്യോതികയ്ക്ക് സൂര്യയാണോ…

3 hours ago

ഗര്‍ഭകാലം വേദനാജനകമായിരുന്നു; ദീപിക പദുക്കോണ്‍

ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും പേരന്റ്ഹുഡിലേക്ക് കടന്നിരിക്കുകയാണ്.…

5 hours ago

എനിക്ക് തരുന്ന സ്‌നേഹത്തിന് നന്ദി

പ്രിയം എന്ന ഒറ്റ സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ…

6 hours ago

ഗ്ലാമറസ് പോസുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

23 hours ago

പരാജയം തളര്‍ത്തിയോ? മറുപടിയുമായി നാഗചൈതന്യ

സൗത്ത് ഇന്ത്യന്‍ സിനിമാരംഗത്ത് ആരാധകര്‍ ഏറെയുള്ള നടനാണ്…

23 hours ago