സുഹൃത്ത് മയോനിക്കൊപ്പം (പ്രിയ നായര്‍) വീണ്ടും ഗോപി സുന്ദര്‍. ‘ബാംഗ്ലൂര്‍ ഡേയ്‌സ്’ എന്ന ക്യാപ്ഷനില്‍ മയോനിക്കൊപ്പമുള്ള ചിത്രം ഗോപി സുന്ദര്‍ നേരത്തെ പങ്കുവെച്ചിരുന്നു. അതിനു പിന്നാലെയാണ് സദാചാരവാദികള്‍ക്കു കണക്കിനു കൊടുത്ത് മയോനിക്കൊപ്പമുള്ള മറ്റൊരു ചിത്രവും താരം പങ്കുവെച്ചത്.
‘നാണം കെട്ടവന്‍’ എന്ന് തന്നെ പരിഹസിക്കുന്നവര്‍ക്ക് നല്ല കിടിലന്‍ മറുപടിയും ഗോപി സുന്ദര്‍ നല്‍കി. ‘ചിലര്‍ അവരുടെ യഥാര്‍ത്ഥ സ്വഭാവം ഒളിച്ചുവെക്കുകയും അടിച്ചമര്‍ത്തിവെക്കുകയും ചെയ്ത് മറ്റുള്ളവര്‍ക്ക് വേണ്ടിയാകും ജീവിക്കുക. പക്ഷെ ഞാന്‍ അങ്ങനെ അഭിനയിക്കില്ല. ഞാന്‍ ജീവിക്കുന്നത് ഞാന്‍ ആയി തന്നെയാണ്. ആളുകള്‍ എന്നെ ‘നാണം കെട്ടവന്‍’ എന്ന് വിളിക്കുമ്പോള്‍, ഞാനത് അഭിമാനത്തോടെയാണ് സ്വീകരിക്കുന്നത്. ആദമിന്റേയും ഹവ്വായുടെയും കഥയില്‍, അവരുടെ അനുസരണക്കേടാണ് നാണത്തിലേക്കും ഒളിച്ചിരിക്കുന്നതിലേക്കും നയിച്ചത്. പക്ഷെ സത്യസന്ധമായി ജീവിക്കാനാണ് അവരെ സൃഷ്ടിച്ചത്,’
‘ബൈബിളില്‍ പറയുന്നത് പോലെ, സത്യം നിങ്ങളെ സ്വതന്ത്ര്യരാക്കും (ജോണ്‍ 8.32). നാട്യത്തേക്കാള്‍ സത്യത്തിനും ആത്മാര്‍ത്ഥതയ്ക്കുമാണ് ദൈവം വില കല്‍പ്പിക്കുന്നത്. നിങ്ങള്‍ക്ക് ധൈര്യമുണ്ടെങ്കില്‍ എന്നെപ്പോലെ ജീവിക്കൂ. നമ്മള്‍ക്ക് ഒരു ജീവിതമേയുള്ളൂ. അത് പൂര്‍ണ അര്‍ത്ഥത്തില്‍ ജീവിക്കൂ. മറ്റുള്ളവരെ അവരുടെ ജീവിതം ജീവിക്കാന്‍ അനുവദിക്കൂ. കണ്‍സെന്റിനെ എന്നും മാനിക്കൂ. സന്തോഷത്തോടെ, റിയല്‍ ആയി ജീവിക്കൂ. എല്ലാവര്‍ക്കും അഡ്വാന്‍സ് പുതുവത്സരാശംസകള്‍’, ഗോപി സുന്ദര്‍ കുറിച്ചു.
മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് നടന വിസ്മയം മോഹന്‍ലാല്‍.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പാര്‍വതി തിരുവോത്ത്.…
പ്രേമം എന്ന സിനിമയിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് വിശാല്‍. ഒരുപിടി…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഹണി റോസ്.…