ബിഗ് ബോസ് തമിഴ് ഷോയിലെ മത്സരാര്‍ഥിയായിരുന്ന നടന്‍ രഞ്ജിത്ത് 75 ദിവസങ്ങള്‍ക്കു ശേഷം ഷോയില്‍ നിന്ന് ഇറങ്ങിയിരിക്കുകയാണ്. ബിഗ് ബോസ് വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്ന സമയത്ത് ഭാര്യയും നടിയുമായ പ്രിയ രാമനും രഞ്ജിത്തിനെ സ്വീകരിക്കാന്‍ സദസ്സില്‍ ഉണ്ടായിരുന്നു. ഇരുവരുടെയും നോട്ടവും സ്‌നേഹ നിമിഷങ്ങളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഇരുവരും വിവാഹമോചിതര്‍ ആയിരുന്നില്ലേ എന്നാണ് പലരുടെയും സംശയം. എന്നാല്‍ ഒരിക്കല്‍ വിവാഹമോചിതരായവര്‍ പിന്നീട് ജീവിതത്തില്‍ വീണ്ടും ഒന്നിക്കുകയായിരുന്നു.
1999 ലാണ് പ്രിയയും രഞ്ജിത്തും വിവാഹിതരായത്. എന്നാല്‍ 2014 ല്‍ ഇരുവരും പിരിഞ്ഞു. കെ.ആര്‍ വിജയയുടെ സഹോദരിയും നടിയുമായ കെ ആര്‍ സാവിത്രിയുടെ മകള്‍ രാഗസുധയുമായി ഉണ്ടായിരുന്ന അവിഹിത ബന്ധത്തെ തുടര്‍ന്നാണ് രഞ്ജിത്തുമായി പ്രിയ പിരിഞ്ഞത്. അതിനുശേഷം രഞ്ജിത്ത് രാഗസുധയെ വിവാഹം കഴിച്ചു. പക്ഷെ, ആ ബന്ധം ഒരു വര്‍ഷം മാത്രമേ നില നിന്നുള്ളു. പ്രിയ അപ്പോഴും കുട്ടികള്‍ക്ക് വേണ്ടി ജീവിച്ചു.
ഇതിനിടയില്‍ രോഗബാധിതനായ രഞ്ജിത്തിനെ മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രിയ വീണ്ടും അവരുടെ ജീവിതത്തിലേക്ക് കൂട്ടി. കോവിഡ് കാലത്തായിരുന്നു ഇരുവരും വീണ്ടും വിവാഹിതരായത്. ഭര്‍ത്താവുമായി പിരിഞ്ഞ് നിന്ന സമയത്ത് പ്രിയ രാമന്‍ വേറെ കല്യാണം കഴിച്ചിരുന്നില്ല. ഇപ്പോള്‍ ഇരുവരും വളരെ സന്തോഷത്തോടെ കുടുംബജീവിതം മുന്നോട്ടു കൊണ്ടുപോകുന്നു.
താരസംഘടനയായ 'അമ്മ'യെ എ.എം.എം.എ എന്ന് വിളിക്കുന്നവരെ വിമര്‍ശിച്ച്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് കീര്‍ത്തി സുരേഷ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അഹാന കൃഷ്ണ.…
ചുരുക്കം കഥാപാത്രങ്ങളിലൂടെ തന്നെ മലയാള സിനിമയില്‍ തന്റെ…
പുതുമുഖ നടിമാരില്‍ ഏറെ ശ്രദ്ധേയയാണ് നടി വിന്‍സി…
മലയാളി തനിമയുള്ള കഥാപാത്രങ്ങളിലൂടെ ആരാധകരുടെ ഇഷ്ടം പിടിച്ചുപറ്റിയ…