പുഷ്പ 2 പ്രിമീയര്‍ പ്രദര്‍ശത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച യുവതിയുടെ കുടുംബത്തിന് രണ്ട് കോടി രൂപ ധനസഹായം നല്‍കാന്‍ തീരുമാനം.
അല്ലു അര്‍ജുന്‍ ഒരു കോടി രൂപയും പുഷ്പയുടെ സംവിധായകന്‍ സുകുമാര്‍ 50 ലക്ഷവും പ്രൊഡക്ഷന്‍ കമ്പനി മൈത്രി മൂവീസ് 50 ലക്ഷവുമാണ് നല്‍കുക.
ഡിസംബര്‍ നാലിന് സന്ധ്യ തീയേറ്ററില്‍ വെച്ചായിരുന്നു സംഭവം. താരം തീയേറ്ററില്‍ എത്തിയപ്പോഴുണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിക്കുകയും അവരുടെ ഒമ്പതുവയസുള്ള മകന് ഗുരുതരമായി പരിക്കേല്‍ക്കുകയും ആയിരുന്നു. തുടര്‍ന്ന് അല്ലു അര്‍ജുനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തിലെത്തുന്നു. നീണ്ട ഇടവേളയ്ക്കു…
നിയമസഭ തെരഞ്ഞെടുപ്പില്‍ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…