Categories: latest news

ആ തീരുമാനമാണ് ജീവിതം മാറ്റിയത്: അഭിരാമി

ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന ചിത്രരത്തില്‍ ജയറാമിന്റെ നായികയായിട്ട് എത്തി മലയാളി പ്രേക്ഷകരുടെ പ്രിയ നടിയായി മാറിയ താരമാണ് അഭിരാമി. മലയാളത്തിനു പുറത്ത് തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലെ സിനിമകളിലും അഭിരാമിക്ക് തിളങ്ങാനായി. മികച്ച അവസരങ്ങള്‍ ലഭിച്ച് കരിയറിന്‍െ ഏറ്റവും നിര്‍ണായക ഘട്ടതിതില്‍ നില്‍ക്കുമ്പോഴാണ് താരം സിനിമയോട് വിടപറഞ്ഞത്.

ഇനി സിനിമയിലേക്കില്ല എന്ന് ആരാധകര്‍ കരുതിയിരിക്കുമ്പോഴാണ് നടി വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമാകുന്നത്.

ഇപ്പോള്‍ ജീവിതം മാറ്റിമറിച്ച തീരുമാനത്തെക്കുറിച്ച് പറയുകയാണ് താരം. കൊവിഡ് സമയത്താണ് ഇന്ത്യയിലേക്ക് തിരിച്ചുവന്നത്. തിരിച്ച് വന്നതിന് പല കാരണങ്ങളുണ്ട്. എന്നാല്‍ ആ സമയത്ത് സിനിമകള്‍ ചെയ്യുമോയെന്ന് ഗ്യാരണ്ടിയില്ല. ആ സമയത്ത് അവിടെയുള്ള വീട് വിറ്റ് എല്ലാ സാധനവും പാക്ക് ചെയ്ത് ഞാനും ഭര്‍ത്താവും ഞങ്ങളുടെ വളര്‍ത്ത് നായയും നാട്ടിലേക്ക് വന്നു.

ജീവിതം മാറ്റിയ തീരുമാനമായിരുന്നു അത്. ഒരുപാട് സ്ട്രഗിള്‍ ഉണ്ടായിരുന്നു. എന്താണിവിടെ നടക്കുക എന്നറിയില്ല. നാട്ടിലെത്തിയ ശേഷം ഞാന്‍ വോയിസ് സ്റ്റുഡിയോ തുടങ്ങി. അന്ന് എല്ലാം ഓണ്‍ലൈനിലാണ് നടക്കുന്നത്. ഒരുപാട് അവസരങ്ങള്‍ വന്നു. കോര്‍പറേറ്റ് വീഡിയോകള്‍ക്ക് വോയിസ് ഓവര്‍ കൊടുത്തു. ഓണ്‍ലൈന്‍ എഡ്യുക്കേഷന് വോയിസ് ഓവര്‍ കൊടുത്തു. ആരും ജോലി തരാന്‍ കാത്ത് നില്‍ക്കാതെ താന്‍ തന്റേതായി രീതിയില്‍ അന്ന് മുന്നോട്ട് പോയെന്നും അഭിരാമി പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

അടിപൊളി ലുക്കുമായി നിഖില വിമല്‍

അടിപൊളി ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില…

3 minutes ago

സൂപ്പര്‍ കൂള്‍ മമ്മിയായി നയന്‍താര

മക്കള്‍ക്കൊപ്പം ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ്…

9 minutes ago

ഗ്ലാമറസ് ചിത്രങ്ങളുമായി നയന്‍താര ചക്രവര്‍ത്തി

ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര…

13 minutes ago

ക്യൂട്ട് ഗേളായി റായി ലക്ഷ്മി

ക്യൂട്ട് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് റായി…

19 minutes ago

പെറ്റിന്റെ മരണത്തില്‍ മനംനൊന്ത് തൃഷ

തെന്നിന്ത്യന്‍ സിനിമ ലോകത്തെ താരസുന്ദരിമാരില്‍ മുന്‍നിരയില്‍ തന്നെയാണ്…

15 hours ago

മകളെ പാപ്പരാസികള്‍ക്ക് പരിചയപ്പെടുത്തി ദീപികയും രണ്‍വീറും

ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…

15 hours ago