തീയേറ്ററില്‍ മികച്ച പ്രതികണം നേടി മുന്നേറി ഉണ്ണി മുകുന്ദന്റെ മാര്‍ക്കോ. ആദ്യ തിങ്കളാഴ്ചയായ ഇന്നലെ വലിയ നേട്ടമാണ് ചിത്രം ഉണ്ടാക്കിയിരിക്കുന്നത്. തിങ്കളാഴ്!ച കേരളത്തില്‍ മാത്രം നാല് കോടി രൂപയിലധികം മാര്‍ക്കോ നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിനകം 31 കോടി നേടിയ ചിത്രം മാര്‍ക്കോ അതിവേഗം മുന്നേറുകയും 50 കോടി എന്ന സുവര്‍ണ സംഖ്യയിലേക്ക് എത്തുകയാണ് എന്നുമാണ് റിപ്പോര്‍ട്ട്.
ഉണ്ണി മുകുന്ദന്‍ ഒരിടവേളക്കുശേഷം ആക്ഷന്‍ ഹീറോ ആയി എത്തിയ ചിത്രം കൂടിയാണ് മാര്‍ക്കോ. കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത വയലന്‍സ് തന്നെയാണ് ചിത്രത്തില്‍ ഒരുക്കിയിരിക്കുന്നത്.
ഹനീഫ് അഥേനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വയലന്‍സിന്റെയും ആക്ഷന്‍ സീനുകളുടെയും പേരില്‍ ഇതിനോടകം തന്നെ മാര്‍ക്കോ വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്. സിനിമയിലെ വയലന്‍സിനെക്കുറിച്ച് ജഗദീഷും എഡിറ്റര്‍ ഷമീര്‍ മുഹമ്മദും പറഞ്ഞ വാക്കുകള്‍ മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കെ ജി എഫ് ചാപ്റ്റര്‍ 1 ,2 ഉള്‍പ്പെടെ നിരവധി കന്നഡ പടങ്ങള്‍ക്ക് വേണ്ടി സംഗീത സംവിധാനം നിര്‍വ്വഹിച്ച രവി ബസ്രുര്‍ ആണ് സിനിമക്കായി സംഗീതം നല്‍കുന്നത്.
ആക്ഷന്‍-ഡ്രാമ ചിത്രങ്ങളിലൂടെ കാലം വീണ്ടും എത്തുന്നു.സംവിധായകന്‍ ഷാജി…
ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് നിര്‍മ്മിച്ച് ബിജു…
'ദൃശ്യത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ…
ഒരുകാലത്ത് സോഷ്യല്‍ മീഡിയയില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട…
നടി, നര്‍ത്തകി, സോഷ്യല്‍ മീഡിയ താരം എന്നീ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…