Categories: latest news

കളക്ഷനില്‍ മുന്നേറി മാര്‍ക്കോ

തീയേറ്ററില്‍ മികച്ച പ്രതികണം നേടി മുന്നേറി ഉണ്ണി മുകുന്ദന്റെ മാര്‍ക്കോ. ആദ്യ തിങ്കളാഴ്ചയായ ഇന്നലെ വലിയ നേട്ടമാണ് ചിത്രം ഉണ്ടാക്കിയിരിക്കുന്നത്. തിങ്കളാഴ്!ച കേരളത്തില്‍ മാത്രം നാല് കോടി രൂപയിലധികം മാര്‍ക്കോ നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിനകം 31 കോടി നേടിയ ചിത്രം മാര്‍ക്കോ അതിവേഗം മുന്നേറുകയും 50 കോടി എന്ന സുവര്‍ണ സംഖ്യയിലേക്ക് എത്തുകയാണ് എന്നുമാണ് റിപ്പോര്‍ട്ട്.

ഉണ്ണി മുകുന്ദന്‍ ഒരിടവേളക്കുശേഷം ആക്ഷന്‍ ഹീറോ ആയി എത്തിയ ചിത്രം കൂടിയാണ് മാര്‍ക്കോ. കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത വയലന്‍സ് തന്നെയാണ് ചിത്രത്തില്‍ ഒരുക്കിയിരിക്കുന്നത്.

ഹനീഫ് അഥേനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വയലന്‍സിന്റെയും ആക്ഷന്‍ സീനുകളുടെയും പേരില്‍ ഇതിനോടകം തന്നെ മാര്‍ക്കോ വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്. സിനിമയിലെ വയലന്‍സിനെക്കുറിച്ച് ജഗദീഷും എഡിറ്റര്‍ ഷമീര്‍ മുഹമ്മദും പറഞ്ഞ വാക്കുകള്‍ മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കെ ജി എഫ് ചാപ്റ്റര്‍ 1 ,2 ഉള്‍പ്പെടെ നിരവധി കന്നഡ പടങ്ങള്‍ക്ക് വേണ്ടി സംഗീത സംവിധാനം നിര്‍വ്വഹിച്ച രവി ബസ്രുര്‍ ആണ് സിനിമക്കായി സംഗീതം നല്‍കുന്നത്.

ജോയൽ മാത്യൂസ്

Recent Posts

സമ്മര്‍ദ്ദം അനുഭവിക്കാന്‍ എനിക്ക് മടിയാണ്

മഞ്ജു വാര്യരുടെ ലുക്കില്‍ വന്ന മാറ്റം ആരാധകര്‍ക്കിടയില്‍…

1 day ago

മോഡേണ്‍ ഫോട്ടോഷൂട്ടിന് വിവാഹമോചനവുമായി ബന്ധമില്ല; ഗൗരി

മിനിസ്‌ക്രീന്‍ പേക്ഷകര്‍ക്ക് സുപരിചിതയാണ് നടി ഗൗരി കൃഷ്ണന്‍.…

1 day ago

മംമ്തയ്ക്ക് വേണ്ടി ഒരുപാട് പ്രാര്‍ത്ഥിച്ചിട്ടുണ്ട്

ജീവിതത്തില്‍ തകര്‍ന്നുപോയപ്പോള്‍ തനിക്ക് താങ്ങായത് നടി മംമ്ത…

1 day ago

ഇന്‍സ്റ്റഗ്രാം സബ്സ്‌ക്രിപ്ഷന്‍: അന്ന രാജന്‍ നേടുന്നത് ലക്ഷങ്ങള്‍

ഇന്‍സ്റ്റഗ്രാം സബ്സ്‌ക്രിപ്ഷനെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരുടെ പുത്തന്‍…

1 day ago

അമ്മയുടെ മകളായതില്‍ അഭിമാനമാണ്; ബിന്ദു പണിക്കരുടെ മകള്‍ പറയുന്നു

ബിന്ദു പണിക്കറെക്കുറിച്ച് തുറന്ന് പറഞ്ഞ് മകള്‍.മൈ ബോസ്…

1 day ago