Categories: latest news

പോലീസിന്റെ ചോദ്യങ്ങള്‍ക്ക് പ്രതികരിക്കാതെ അല്ലു അര്‍ജുന്‍

പുഷ്പ 2 ന്റെ പ്രീമിയറിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ അല്ലു അര്‍ജുനെ പോലീസ് ചോദ്യം ചെയ്യുന്നു. എന്നാല്‍ ഹൈദരാബാദ് പോലീസിന്റെ ചോദ്യങ്ങള്‍ക്ക് പ്രതികരിക്കാന്‍ അല്ലു അര്‍ജുന്‍ തയ്യാറാകുന്നില്ല എന്നാണ് ലഭിക്കുന്ന വിവരം.

എപ്പോഴാണ് സ്ത്രീയുടെ മരണത്തെക്കുറിച്ച് അറിഞ്ഞത് എന്നുള്‍പ്പടെയുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ അല്ലു അര്‍ജുന്‍ തയ്യാറായിട്ടില്ല. ഡിസംബര്‍ 4 നാണ് ഹൈദരാബാദിലെ സന്ധ്യ തിയേറ്ററില്‍ തിക്കിലും തിരക്കിലും പെട്ട് 35 കാരിയായ ഒരു സ്ത്രീ മരിക്കുകയും മകനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തത്. അല്ലു അര്‍ജുനെ ഒരു നോക്ക് കാണാനായി ആയിരക്കണക്കിന് ആരാധകരുടെ തിരക്കിനിടയിലാണ് സംഭവം.

സംഭവത്തിന് ശേഷം നടനും സുരക്ഷാ സംഘത്തിനും തിയേറ്റര്‍ മാനേജ്‌മെന്റിനുമെതിരെ ഭാരതീയ ന്യായ സന്‍ഹിതയുടെ (ബിഎന്‍എസ്) വിവിധ വകുപ്പുകള്‍ പ്രകാരം ചിക്കാടപ്പള്ളി പോലീസ് സ്റ്റേഷനില്‍ പോലീസ് കേസെടുത്തു.

ജോയൽ മാത്യൂസ്

Recent Posts

തിയേറ്ററുകളിൽ ചിരിയുടെ പൂരം; ഒക്ടോബർ 2 മുതൽ ‘അവറാച്ചൻ & സൺസ്’ കളത്തിലേക്ക്!

ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…

13 hours ago

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതില്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടായി; രാധിക ആപ്‌തെ

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതിന്റെ പേരില്‍ നേരിടേണ്ടി മാനസിക…

21 hours ago

രാജി വച്ച സമയത്ത് എന്റെ മനസില്‍ മറ്റൊന്നുമില്ലായിരുന്നു; നിവിന്‍ പോളി

മലയാളത്തില്‍ മാത്രമല്ല, തമിഴകത്തും ഒട്ടേറെ ആരാധകരുള്ള നടന്‍മാരിലൊരാളാണ്…

21 hours ago

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ലെന്ന് പറഞ്ഞ് പുറത്താക്കി; താപ്‌സി പന്നു

സിനിമയില്‍ വേരുകളൊന്നുമില്ലാതെയാണ് താപ്‌സി പന്നു കടന്നു വരുന്നതും…

21 hours ago