ബോളിവുഡിലെ മനംമയക്കും താരമാണ് ശില്‍പ്പ ഷെട്ടി. 1993 ല്‍ ബാസിഗര്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു തുടക്കം കുറിച്ച ശില്‍പ്പ പിന്നീട് ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലായി 50 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
ഒരു നായിക പദവിയില്‍ അഭിനയിച്ചത് 1994 ല്‍ ആഗ് എന്ന ചിത്രത്തില്‍ ആയിരുന്നു. ആ വര്‍ഷം തന്നെ അക്ഷയ് കുമാര്‍ നായകനായി അഭിനയിച്ച മേന്‍ ഖിലാഡി തു അനാടി എന്ന ചിത്രം ഒരു വിജയമായി.
ഇപ്പോള്‍ ക്ഷേത്രത്തിലേക്ക് യന്ത്ര ആനയെ സമര്‍പ്പിച്ചിരിക്കുകയാണ് താരം.ചിക്കമഗളൂരുവിലെ രംഭാപുരി മഠത്തിലെ ജഗദ്ഗുരു രേണുകാചാര്യാ ക്ഷേത്രത്തിലാണ് ആനയെ സമരര്‍പ്പിച്ചത്. വീരഭദ്ര എന്നു പേരിട്ടിരിക്കുന്ന യന്ത്ര ആനയ്ക്ക് മൂന്നുമീറ്റര്‍ ഉയരവും 800 കിലോ തൂക്കവുമാണുള്ളത്. പത്തുലക്ഷം രൂപ ചെലവില്‍ റബ്ബര്‍, ഫൈബര്‍, സ്റ്റീല്‍ തുടങ്ങിയവ ഉപയോഗിച്ചാണ് ആനയെ നിര്‍മിച്ചിരിക്കുന്നത്. ജീവനുള്ള ആനയെപ്പോലെ ഇത് കണ്ണുകള്‍ അടയ്ക്കുകയും തുറക്കുകയും ചെയ്യും. 5 മോട്ടോറുകളാണ് ഈ യന്ത്ര ആനയില്‍ ഘടിപ്പിച്ചിരിക്കുന്നത്.
മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രത്തിലെ 'ലൂസ് അടിക്കടാ'…
ചുരുങ്ങിയകാലം കൊണ്ട് സിനിമയില്‍ നല്ല വേഷങ്ങള്‍ ചെയ്യാന്‍…
മലയാളത്തില്‍ ഒരു കാലത്ത് നായികയായി തിളങ്ങി നിന്ന…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീന. നെഞ്ചങ്ങള്‍…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…