Categories: latest news

വൈരാഗ്യം തോന്നിയാല്‍ ഭയങ്കര വൈരാഗ്യം പ്രകടിപ്പിക്കും, വീട്ടിലേയ്ക്ക് വിളിച്ചുവരുത്തി മര്‍ദ്ദിച്ചു; ബാലയെക്കുറിച്ച് ആറാട്ടണ്ണന്‍

മോഹന്‍ലാല്‍ ആറാടുകയാണ് എന്ന ഒരൊറ്റ കമന്റ് കൊണ്ട് ട്രോളുകളില്‍ നിറഞ്ഞയാളാണ് സന്തോഷ് വര്‍ക്കി. പിന്നാലെ തനിക്ക് നിത്യ മേനോനെ ഇഷ്ടമാണെന്നും കല്യാണ് കഴിക്കണം എന്നു പറഞ്ഞും സന്തോഷ് വര്‍ക്കി രംഗത്ത് എത്തിയിരുന്നു.

സന്തോഷ് വര്‍ക്കിയെന്ന ആള്‍ നിരന്തരം ഇഷ്ടം പറഞ്ഞ് ശല്യപ്പെടുത്തുകയാണെന്ന് പറഞ്ഞ് നിത്യ മേനോന്‍ രംഗത്ത് വരികയും ചെയ്തിരുന്നു. ഇതോടെ കൂടുതല്‍ നടിമാരെ ഇഷ്ടമാണെന്നും സന്തോഷ് പറഞ്ഞു. പിന്നീട് സോഷ്യല്‍ മീഡിയയില്‍ പരിഹാസങ്ങളും കളിയാക്കലുകളുമൊക്കെയാണ് വൈറല്‍ താരത്തെ കാത്തിരുന്നത്.

ഇപ്പോള്‍ ബാലയെക്കുറിച്ചാണ് സന്തോഷ് വര്‍ക്കി തുറന്ന് പറഞ്ഞിരിക്കുന്നത്. ബാല വളരെ ഇമോഷണല്‍ ആയിട്ടുള്ള ആളാണ്. ആരോടെങ്കിലും സ്‌നേഹം തോന്നിയാല്‍ ബാല നല്ലവണ്ണം സ്‌നേഹിക്കും. ദേഷ്യം തോന്നിയാല്‍ ഭയങ്കര ദേഷ്യവുമായിരിക്കും. വൈരാഗ്യം തോന്നിയാല്‍ ഭയങ്കര വൈരാഗ്യം പ്രകടിപ്പിക്കും. ചെകുത്താനും ബാലയും അയ്യപ്പനും കോശിയെയും പോലെയാണ്. ബാലയുടെ അടുത്ത് ഞാന്‍ പോകുന്നത് ചെകുത്താന് ഇഷ്ടമല്ലായിരുന്നു. ചെകുത്താന്റെ അടുത്ത് പോകുന്നത് ബാലയ്ക്കും ഇഷ്ടമല്ലായിരുന്നു.

രണ്ട് പേരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് താന്‍ നോക്കിയത്. രണ്ട് പേര്‍ക്കും അവരുടേത് ആയ പോസിറ്റീവും നെഗറ്റീവും ഉണ്ട്. രണ്ട് തവണ ബാല എന്നെ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തി തല്ലിയിട്ടുണ്ടെന്നും സന്തോഷ് വര്‍ക്കി പറയുന്നു. എന്നാല്‍ ബാല വളരെ ഇമോഷണല്‍ ആയിട്ടുള്ള വ്യക്തിയായതിനാലാണ് കേസ് വേണ്ടെന്ന് പറഞ്ഞതെന്നും സന്തോഷ് പ്രതികരിച്ചു.

ജോയൽ മാത്യൂസ്

Recent Posts

സാരിയില്‍ മനോഹരിയായി ഇഷാനി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി. ഇന്‍സ്റ്റഗ്രാമിലാണ്…

7 hours ago

അടിപൊളിയായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

7 hours ago

മനോഹരിയായി കല്യാണി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി. ഇന്‍സ്റ്റഗ്രാമിലാണ്…

7 hours ago

സ്‌റ്റൈലിഷ് പോസുമായി ഗൗരി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

7 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി സാരിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

1 day ago

കിടിലന്‍ ചിത്രങ്ങളുമായി കീര്‍ത്തി സുരേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്.…

1 day ago