Categories: latest news

നമ്മള്‍ എന്ത് നല്ലത് ചെയ്താലും അതിനെ മോശമായി പറയുന്ന ഒരുപാട് ആളുകള്‍ ഉണ്ടാകും: ലക്ഷ്മി നക്ഷത്ര

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ അവതാരികയാണ് ലക്ഷ്മി നക്ഷത്ര. ടെലിവിഷന്‍ അവതാരകയായും റേഡിയോ ജോക്കിയായുമെല്ലാമായി മലയാളികള്‍ക്ക് സുപരിചിതയാണ് ലക്ഷ്മി നക്ഷത്ര

സോഷ്യല്‍ മീഡിയയിലും സജീവ സാനിധ്യമാണ് ലക്ഷ്മി. തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ കൃത്യമായ ഇടവേളകളില്‍ ചിത്രങ്ങള്‍ പങ്കുവെക്കാനും റീല്‍സ് വീഡിയോകളും ഐജിടിവി വീഡിയോകള്‍ പോസ്റ്റ് ചെയ്യാനും ലക്ഷ്മി ശ്രദ്ധിക്കാറുണ്ട്.

കൊല്ലം സുധിയെയും കുടുംബത്തെയും വിറ്റ് കാശാക്കുന്നു എന്ന വിമര്‍ശനങ്ങളോട് പ്രതികരിക്കുകയാണ് താരം ഇപ്പോള്‍. സുധിയുടെ ഗന്ധം പെര്‍ഫ്യൂമാക്കി നല്‍കിയ ലക്ഷ്മിയുടെ യൂട്യൂബ് വീഡിയോ ഏറെ വിമര്‍ശനമാണ് നേരിട്ടത്. സുധിയുടെ കുടുംബത്തിനൊപ്പമുള്ള വീഡിയോകളും ലക്ഷ്മി പങ്കുവയ്ക്കാറുണ്ട്. സാജു നവോദയ, ഷിയാസ് കരീം അടക്കമുള്ള സഹപ്രവര്‍ത്തകരും ലക്ഷ്മിക്കെതിരെ പ്രതികരിച്ചിരുന്നു.

‘നമ്മള്‍ എന്ത് നല്ലത് ചെയ്താലും അതിനെ മോശമായി പറയുന്ന ഒരുപാട് ആളുകള്‍ ഉണ്ടാകും. ഞാന്‍ അത്തരക്കാരെ നോക്കുന്നില്ല. എനിക്ക് അദ്ദേഹത്തിന്റെ വീട്ടുകാരെയും അദ്ദേഹത്തെയും എന്റെ വീട്ടുകാരെയും എന്റെ മനഃസാക്ഷിയെയെയും മാത്രം ഓര്‍ത്താല്‍ മതി. ഈ പറയുന്ന ആളുകള്‍, അല്ലെങ്കില്‍ മോശം പറഞ്ഞവര്‍, അവര്‍ എന്ത് ചെയ്‌തെന്നു മാത്രം ആലോചിക്കുക.’

എനിക്ക് അങ്ങനെ ചെയ്തതില്‍ ഒരുപാട് ആത്മസംതൃപ്തിയുണ്ട്. എത്രയോ ആളുകള്‍ എന്നെ കണ്ടിട്ട് സന്തോഷം പങ്കുവച്ചിട്ടുണ്ട്. ഈ പെര്‍ഫ്യൂമിന്റെ കാര്യം തന്നെ പറയാം. ഒരിക്കല്‍ ഒരു ചേച്ചി അവരുടെ അച്ഛനെ കുറിച്ചുള്ള ഓര്‍മകള്‍ എന്നോട് പറഞ്ഞു. ഒരു തോര്‍ത്ത് മാത്രം ആണ് അച്ഛന്റേതായി ആ ചേച്ചിയുടെ കയ്യില്‍ ഉള്ളത്. ആ തോര്‍ത്തുമായി അവര്‍ യൂസഫ് ഭായിയുടെ അടുത്തേക്ക് പോകുകയാണെന്നു പറഞ്ഞു.’

ജോയൽ മാത്യൂസ്

Recent Posts

ലൂസിഫര്‍ 3 ഉറപ്പ്; ഏറ്റവും ചെലവേറിയ സിനിമ

ലൂസിഫറിന്റെ മൂന്നാം ഭാഗമായ 'അസ്രയേല്‍' സംഭവിക്കുമെന്ന് ഉറപ്പ്…

1 hour ago

അതിസുന്ദരിയായി അഹാന

ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ.…

3 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ഇഷ തല്‍വാര്‍

ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷ തല്‍വാര്‍.…

3 hours ago

അതിസുന്ദരിയായി ശ്രുതി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി രാമചന്ദ്രന്‍.…

1 day ago

ഒരു കൊല്ലമായി സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നില്ല; ഫഹദ് ഫാസില്‍

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…

1 day ago

പല്ല് പോലും തേക്കാതെ ചുംബന രംഗം ചെയ്യാന്‍ വന്ന നടന്‍ പോലും ഉണ്ടായിരുന്നു; വിദ്യാ ബാലന്‍

ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…

1 day ago