കാളിദാസ് ജയറാമിന്റേയും തരിണിയുടേയും വിവാഹം സിനിമാ ലോകം ഏറെ ആഘോഷമാക്കിയിരുന്നു. സിനിമാ ലോകത്തുള്ള പ്രമുഖരെല്ലാം വിവാഹ ചടങ്ങിലും അതിന്റെ അനുബന്ധ ചടങ്ങിലും പങ്കെടുത്തിരുന്നു.
മൂന്നു വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് തരിണിയെ കാളിദാസ് ജയറാം വിവാഹം കഴിച്ചത്. ഗുരുവായൂരില്‍ വച്ച് നടന്ന വിവാഹത്തിന് ശേഷം മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ചെന്നൈയില്‍ വിവാഹ സല്‍ക്കാരവും കഴിഞ്ഞ് ഹണിമൂണിന് പോയിരിക്കുകയാണ് കാളിദാസും തരിണിയും.
ഹണിമൂണിന് കുടുംബത്തോടൊപ്പമാണ് രണ്ടു പേരുംപോയത്. ഹണിമൂണ്‍ ചിത്രങ്ങളില്‍ ജയറാം, പാര്‍വതി, മാളവിക, ഭര്‍ത്താവ് നവനീത് എന്നിവരും ഉണ്ടായിരുന്നു. ഫിന്‍ലന്‍ഡിലാണ് ഹണിമൂണ്‍ എന്നാണ് കാളിദാസിന്റെ പോസ്റ്റില്‍ പറയുന്നത്. ഫോട്ടോ പുറത്ത് വന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി വന്നിരിക്കുന്നത്. മിഥുനം വൈബ് എന്നാണ് തമാശരൂപേണ പലരും കമന്റ് ചെയ്തത്.
ലൂസിഫറിന്റെ മൂന്നാം ഭാഗമായ 'അസ്രയേല്‍' സംഭവിക്കുമെന്ന് ഉറപ്പ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷ തല്‍വാര്‍.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…
ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…