കുഞ്ചാക്കോ ബോബന്‍, ജ്യോതിര്‍മയി, ഫഹദ് ഫാസില്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ബോഗയ്ന്‍വില്ലയുടെ ഒടിടി സ്ട്രീമിംഗ് ആരംഭിച്ചു. സോണിലിവിലൂടെയാണ് ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്.
തിയേറ്ററില്‍ മികച്ച പ്രതികരണം നേടാന്‍ സാധിച്ചിരുന്നു. ബോഗയ്ന്‍വില്ല ഓപ്പണിംഗ് കളക്ഷന്‍ ആറ് കോടിക്ക് മുകളിലായിരുന്നു നേടിയത്. കുഞ്ചാക്കോ ബോബന്‍ സോളോ നായകനായ ചിത്രത്തിന് റിലീസിന് ഇങ്ങനെ തുക ലഭിക്കുന്നത് ആദ്യമായിട്ടാണ് എന്നും സൂചനകളുണ്ട്. ചിത്രത്തില്‍ ഫഹദും ഷറഫുദ്ദീനും നിര്‍ണായക കഥാപാത്രങ്ങളായുണ്ടെങ്കിലും ജ്യോതിര്‍മയിയെ ചുറ്റിപ്പറ്റിയാണ് ബോഗന്‍വില്ലയില്‍ എന്ന സിനിമയുടെ സഞ്ചാരമെന്നതും പ്രത്യേകതയാണ്.
റോയ്‌സായി കുഞ്ചാക്കോ ബോബനും റീതുവായി ജ്യോതിര്‍മയിയും ഡേവിഡ് കോശിയായി ഫഹദ് ഫാസിലും ചിത്രത്തില്‍ വേഷമിടുന്നു. അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റേയും ഉദയ പിക്‌ചേഴ്‌സിന്റേയും ബാനറില്‍ ജ്യോതിര്‍മയിയും കുഞ്ചാക്കോ ബോബനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ഷറഫുദ്ദീന്‍, വീണ നന്ദകുമാര്‍, ശ്രിന്ദ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ ചിത്രത്തിലുണ്ട്. ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസിനൊപ്പം ചേര്‍ന്നാണ് അമല്‍ നീരദ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ‘ഭീഷ്മപര്‍വ്വം’ സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ച ആനന്ദ് സി ചന്ദ്രനാണ് ‘ബോഗയ്ന്‍വില്ലയുടേയും ഛായാഗ്രാഹകന്‍.
അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റേയും ഉദയ പിക്‌ചേഴ്‌സിന്റേയും ബാനറില്‍ ജ്യോതിര്‍മയിയും കുഞ്ചാക്കോ ബോബനും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. എഡിറ്റര്‍: വിവേക് ഹര്‍ഷന്‍, പ്രൊഡക്ഷന്‍ ഡിസൈന്‍: ജോസഫ് നെല്ലിക്കല്‍, സൗണ്ട് ഡിസൈന്‍: തപസ് നായക്, കോസ്റ്റ്യൂം ഡിസൈന്‍: സമീറ സനീഷ്, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, കോറിയോഗ്രാഫി: ജിഷ്ണു, സുമേഷ്, അഡീഷണല്‍ ഡയലോഗുകള്‍: ആര്‍ ജെ മുരുഗന്‍, ഗാനരചന: റഫീഖ് അഹമ്മദ്, വിനായക് ശശികുമാര്‍, സ്റ്റണ്ട്: സൂപ്രീം സുന്ദര്‍, മഹേഷ് മാത്യൂ, പ്രൊഡക്ഷന്‍ സൗണ്ട്: അജീഷ് ഒമാനക്കുട്ടന്‍, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍: അരുണ്‍ ഉണ്ണിക്കൃഷ്ണന്‍, അസോസിയേറ്റ് ഡയറക്ടര്‍മാര്‍: അജീത് വേലായുധന്‍, സിജു എസ് ബാവ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, സ്റ്റില്‍സ്: ഷഹീന്‍ താഹ, ഹസിഫ് അബിദ ഹക്കീം, പിആര്‍ഒ: ആതിര ദില്‍ജിത്ത്, പബ്ലിസിറ്റി ഡിസൈന്‍സ്: എസ്‌തെറ്റിക് കുഞ്ഞമ്മ.
ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ശ്രീനിവാസന്റേത്. അച്ഛന്റെ…
കോമഡി കഥാപാത്രങ്ങള്‍ ചെയ്ത് മലാളികളെ കുടുകുടു ചിരിപ്പിച്ച…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് പൃഥ്വിരാജ്. 2002ല്‍…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മമിത.സൂപ്പര്‍ ശരണ്യ…
സംവിധായകന്, ഗായകന്, നടന്‍ എന്നീ നിലകളില്‍ എല്ലാം…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഹണി റോസ്.…